ന്യൂഡല്‍ഹി : രാഷ്ട്രപതിയും പ്രധാന മന്ത്രിയും അടക്കം രാജ്യത്തെ ആയിരക്കണ ക്കിനു പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍ എന്ന് റിപ്പോര്‍ട്ട്.
ചൈനീസ് രഹസ്യാന്വേഷണ – സുരക്ഷാ ഏജൻസികൾ, ചൈനീസ് സേന എന്നിവയു മായും സഹകരിച്ചു പ്രവര്‍ത്തി ക്കുന്ന ഷെൻഹായി ഡാറ്റ ഇൻഫർ മേഷൻ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപന മാണ് ഇതിനു പിന്നില്‍ എന്നും ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മ്മലാ സീതാരാമന്‍, രാജ്നാഥ് സിംഗ്, രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി അടക്കം വിവിധ കേന്ദ്ര മന്ത്രി മാര്‍, മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, സംയുക്ത സേനാ മേധാവിമാര്‍, മുന്‍ രാഷ്ട്രപതി മാര്‍, മുന്‍ മുഖ്യമന്ത്രി മാര്‍, മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ.മാര്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബാംഗ ങ്ങളും നീരീക്ഷണ ലിസ്റ്റില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടി കള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടി കള്‍ക്കു സ്വാധീന മുള്ള സംസ്ഥാന ങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്ത കരെ ക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
മാത്രമല്ല അറിയപ്പെടുന്ന ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ദര്‍, മത നേതാക്കൾ, സിനിമാ താരങ്ങള്‍ അടക്കം പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍, കായിക താരങ്ങൾ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങീ പ്രമാദ മായ വിവിധ കേസുകളിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
TAG : China
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ചൈന, വിവാദം, സാങ്കേതികം