ലഖ്നൗ : ഉത്തര്‍ പ്രദേശില്‍ പശു വിനെ കൊല്ലുന്നവര്‍ക്ക് പത്തു വർഷം തടവു ശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴ യും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് ഉത്തര്‍ പ്രദേശ് മന്ത്രി സഭ അംഗീകാരം നൽകി. 1955 ലെ ഗോവധ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് പശു ക്കളെ കൊല്ലുന്ന വര്‍ക്കും പശുക്കടത്തിനും കര്‍ശ്ശന ശിക്ഷ നടപ്പാക്കുന്നത്.
ഈ നിയമം പലപ്പോഴും ഭേദഗതി ചെയ്തിരുന്നു എങ്കിലും ഗോവധവും പശു ക്കടത്തും യു. പി. യില്‍ തുടർന്നിരുന്നു. ഏഴു വർഷം വരെ തടവ് ആയിരുന്നു നിലവിലെ പരമാവധി ശിക്ഷ. എന്നാല്‍ പ്രതികള്‍ ജാമ്യ ത്തില്‍ ഇറങ്ങി അതേ കുറ്റം ആവർത്തിച്ചു വരുന്നത് കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ ശിക്ഷ കടുപ്പിച്ചത്.
ഒരു തവണ പശുവിനെ കൊന്നാൽ ഒരു വര്‍ഷം മുതൽ ഏഴു വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ പിഴയും വിധിക്കും.
കുറ്റം ആവർത്തിച്ചാല്‍ പത്തു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. പട്ടിണി മൂലം പശുക്കള്‍ കൊല്ലപ്പെ ട്ടാല്‍ ഉടമക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവും പിഴ യും ലഭിക്കും. മാത്രമല്ല കാലി കളെ ഉപദ്രവിക്കു കയോ അംഗ ഭംഗം വരുത്തു കയോ ചെയ്താ ലും കഠിന ശിക്ഷ കിട്ടും.
അനധികൃതമായി പശുവിനെയോ കാളയെയോ കടത്തി യാൽ വാഹന ഉടമയും ഡ്രൈവറും കടത്തിയ ആളും ഇതേ നിയമ പ്രകാരം ശിക്ഷിക്കപ്പെടും. കാലി കളെ മോചിപ്പി ക്കുന്നതു വരെ യുള്ള പരിപാലന ച്ചെലവ് വാഹന ഉടമയിൽ നിന്ന് പിടിച്ചെടുക്കും.
- പശു രാഷ്ട്ര മാതാവ്
- ഗോമൂത്ര ത്തിൽ നിന്നും മരുന്ന്
- പശുക്കള്‍ ചത്താല്‍ കുഴിച്ചിടരുത്
- കാളയും പോത്തും ഇനി വന്യ മൃഗങ്ങള്‍
- പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍
- പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ്
- pma