ന്യൂഡൽഹി: ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയും എക്സൈസ് തീരുവ കൂട്ടിയതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. തീരുവ ഇനത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും ഉയർന്ന വർധനവാണിതെന്ന് ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്തു.പമ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കുേമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ് പോകുന്നത്. ഡൽഹിയിൽ പെട്രോളിന് 71.26 രൂപയാണ് ചില്ലറ വിൽപന വില. ഇതിൽ 49.42 രൂപയും നികുതിയാണ്. ഡീസലിൻെറ 69.39 രൂപ വിലയിൽ 48.09ഉം നികുതി തന്നെ.
വികസിത രാജ്യങ്ങളായ ഫ്രാൻസിലും ജർമനിയിലും 63 ശതമാനം വീതവും ഇറ്റലിയിൽ 64 ശതമാനവും ബ്രിട്ടനിൽ 62 ശതമാനവും സ്പെയിനിൽ 53 ശതമാനവും ജപ്പാനിൽ 47 ശതമാനവും കാനഡയിൽ 33ശതമാനവുമാണ് ഇന്ധനത്തിന് നികുതി ഈടാക്കുന്നത്. എന്നാൽ അമേരിക്കയിലിത് 19 ശതമാനം മാത്രമാണ്.
- അവ്നി