ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചത്. PIB Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്ത്യ, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, രാജ്യരക്ഷ, വിവാദം, സാങ്കേതികം