ന്യൂഡല്‍ഹി : രാജ്യത്തെ ക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ ഒരു ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. ദേശ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 114 കോടി കാഴ്ചക്കാരും 85.73 ലക്ഷം സബ്സ്ക്രൈബര്‍മാരും ഉള്ളതാണ് ഈ ചാനലുകള്‍.
ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്ക് ഇടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടി യുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങള്‍.
മതപരമായ നിര്‍മ്മിതികള്‍ തര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മത യുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ’വ്യാജ പ്രചാരണ’ങ്ങള്‍ നടത്തുന്നവയാണ് ഈ ചാനലുകളിലെ പല വീഡിയോ കളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകര്‍ക്കു വാനും സാദ്ധ്യത ഉള്ളവയാണ് എന്നും വാര്‍ത്താ വിതരണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വ്യാജവും ഉദ്വേഗ ജനകവുമായ തമ്പ് നൈലുകള്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ ചാനലുകളിലെ വീഡിയോകള്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്. മറ്റ് മുന്‍ നിര വാര്‍ത്താ ചാനലുകളുടെ ലോഗോയും വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുവാനും വാര്‍ത്തകള്‍ ശരിയാണ് എന്ന് വിശ്വസിപ്പിക്കുവാനും ഉള്ള ശ്രമവും നടത്തിയിരുന്നു എന്നു കണ്ടെത്തി.
ചാനലുകളുടെ പേര് വിവരങ്ങൾ: (ബ്രാക്കറ്റിൽ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണവും).
ലോക് തന്ത്ര ടി. വി. (12.90 ലക്ഷം), യു & വി ടി. വി. (10.20 ലക്ഷം), എ. എം. റാസ് വി. (95,900), ഗൗരവ് ഷാലി പവന്‍ മിതിലാഞ്ചല്‍ (7 ലക്ഷം), സര്‍ക്കാരി അപ്ഡേറ്റ് (80,900) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം) തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. പാകിസ്ഥാനില്‍ നിന്നുള്ളത് ന്യൂസ് കി ദുനിയ (97,000) എന്ന ചാനലാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, നിയമം, രാജ്യരക്ഷ, വിവാദം, സാങ്കേതികം