തിരുവനന്തപുരം : ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസ്സു കളിലെ കൊല്ലപ്പരീക്ഷ, ക്ലാസ്സ് കയറ്റം എന്നിവയെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി. ഈ ക്ലാസ്സു കളിലെ മുഴുവൻ കുട്ടികള്‍ക്കും അടുത്ത ക്ലാസ്സുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടി വിലയിരുത്തണം എന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന തലത്തില്‍ നടപ്പില്‍ വരുത്തേണ്ടതായ പ്രവർത്തന ങ്ങളെ കുറിച്ചും നിർദ്ദേശ ങ്ങളില്‍ പ്രതി പാദിച്ചിട്ടുണ്ട്. നിരന്തരമായ വിലയിരുത്തലും വർഷാന്ത്യവില യിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാം.
സ്കൂളുകളില്‍ ഓരോ വിഷയത്തിന്റെയും സബ്ജക്ട് കൗൺസിൽ ചേർന്ന് സ്കോറിംഗ് നിശ്ചയിക്കാം. ഇതു കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഹെഡ് മാസ്റ്റര്‍ മാരുടെ ചുമതല ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹികം