വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട – ഇത് ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും മണ്ണ് എന്ന് ഹൈക്കോടതി

October 14th, 2022

self-attested-photo-need-for-online-marriage-application-ePathram
കൊച്ചി: സാമൂഹിക പരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണ് ഇത്. ഇവിടെ വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട എന്ന് ഹൈക്കോടതി. 2008 ലെ കേരള വിവാഹ രജിസ്‌ട്രേഷൻ ചട്ട പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ മതം ഏതാണെന്നു നോക്കേണ്ടതില്ല.

യുവതിയുടെ അമ്മ മുസ്‌ലിം ആയതിനാൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാന്‍ കഴിയില്ല എന്നുള്ള ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യം ചെയ്ത് നൽകിയ ഹർജി അനുവദിച്ചു കൊണ്ടു ള്ള ഉത്തരവില്‍ ആയിരുന്നു കേരള ഹൈ ക്കോടതി ജസ്റ്റിസ് പി. വി. കുഞ്ഞി കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

- pma

വായിക്കുക: , , , ,

Comments Off on വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട – ഇത് ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും മണ്ണ് എന്ന് ഹൈക്കോടതി

എൻ. ആർ. സി. നടപ്പാക്കുന്നതിന് പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നു

October 14th, 2022

logo-nrc-national-register-of-citizens-ePatharam

ന്യൂഡൽഹി : ദേശീയ പൗരത്വ രജിസ്റ്റർ (എൻ. ആർ. സി.) നടപ്പിലാക്കുവാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയായി പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാര്‍ ചെയ്യുവാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന – മരണ രജിസ്റ്റർ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.

നിലവിൽ പ്രാദേശിക രജിസ്ട്രാർമാർ വഴി അതാതു സംസ്ഥാന സർക്കാറുകളാണ് ജനന – മരണ വിവര ങ്ങള്‍ രജിസ്റ്റർ ചെയ്തു സൂക്ഷിക്കുന്നത്. ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടും മന്ത്രാലയം അവതരിപ്പിച്ച ബില്ലും പുറത്തു വന്നതോടെയാണ് ഈ പുതിയ നീക്കം അറിയുന്നത്.

ജനന – മരണ ഡാറ്റാ ബേസ്, വോട്ടർ പട്ടിക എന്നിവ ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്സ് പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു. ഇതിനായി ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്തുക എന്ന ലക്ഷ്യത്തിലാണ് കാബിനറ്റ് നോട്ട് കൊണ്ടു വന്നത്.

ഏറെ വിവാദങ്ങൾക്കും രാജ്യത്ത് നിരവധി വലിയ പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ രാജ്യമൊട്ടുക്കും മാസങ്ങൾ നീണ്ട പ്രക്ഷോഭമാണ് നടന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ പ്രക്ഷോഭങ്ങൾ നിലച്ചു. ജനങ്ങള്‍ ഇതേക്കുറിച്ചു മറന്നു തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സി. എ. എ. (Citizenship Amendment Act -CAA) യും എൻ. ആർ. സി. (National Register of Citizens -NRC)  യും നടപ്പിലാക്കുവാന്‍ ഉള്ള നീക്കങ്ങൾ കേന്ദ്രം വീണ്ടും ആരംഭിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on എൻ. ആർ. സി. നടപ്പാക്കുന്നതിന് പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നു

ഉദ്യോഗസ്ഥര്‍ക്ക് പി. എഫ്. ഐ. ബന്ധം എന്ന വാർത്ത അടിസ്ഥാന രഹിതം : കേരള പോലീസ്

October 5th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി (പി. എഫ്. ഐ.) കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധം എന്നുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) കൈമാറി എന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതം എന്ന് കേരള പോലീസ്. ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പ് ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്‍റെ സോഷ്യല്‍ മീഡിയാ പേജുകളിലും ഇക്കാര്യം പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം ഉണ്ടെന്നും നടപടി എടുക്കാൻ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) ഡി. ജി. പി. യോട് ശുപാർശ ചെയ്തു എന്നുള്ള രീതിയില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അടിസ്ഥാന രഹിത വാര്‍ത്തകള്‍ എന്നാണ് പോലീസ് അറിയിച്ചത്.

പി. എഫ്. ഐ. യുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ഡി. ജി. പി. ക്ക് കൈമാറി എന്നും പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം എന്‍. ഐ. എ. നടത്തുന്ന തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയത് എന്നും വാർത്തകളില്‍ ഉണ്ടായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഉദ്യോഗസ്ഥര്‍ക്ക് പി. എഫ്. ഐ. ബന്ധം എന്ന വാർത്ത അടിസ്ഥാന രഹിതം : കേരള പോലീസ്

ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 4th, 2022

medicine-medical-shop-ePathram
തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നു ലബോറട്ടറികളിൽ നടത്തിയ പരിശോധനയില്‍ ഗുണ നിലവാരം ഇല്ല എന്നു കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരി കളും ആശുപത്രി കളും അവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നുകളുടെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , , , ,

Comments Off on ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റായ നടപടി : മമ്മൂട്ടി

October 4th, 2022

critics-award-winner-mammootty-epathram
കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിയെ അഭിമുഖം നടത്തുമ്പോള്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ മമ്മൂട്ടി.

‘ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തീരുമാനം ശരിയല്ല. തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ല’. മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘ശ്രീനാഥ് ഭാസിക്ക് എതിരായ വിലക്ക് പിന്‍വലിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അത് തിരുത്തണം’ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

അവതാരകയെ അപമാനിച്ചു എന്ന പരാതിയിൽ ശ്രീനാഥ് ഭാസിക്ക് എതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ നടനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പുതിയ സിനിമകളില്‍ നിന്നും വിലക്കുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥ് ഭാസി ചെയ്തു കൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂർത്തിയാക്കാൻ അനുവദിക്കും എന്നും തൽക്കാലം പുതിയ പടങ്ങൾ നൽകില്ല എന്നുമാണ് ശിക്ഷാ നടപടികള്‍ എന്ന് സംഘടന അറിയിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റായ നടപടി : മമ്മൂട്ടി

Page 15 of 117« First...10...1314151617...203040...Last »

« Previous Page« Previous « വ്യാജ മരുന്നുകളെ തിരിച്ചറിയുവാന്‍ ക്യു. ആര്‍. കോഡ് സംവിധാനം
Next »Next Page » ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ : നോര്‍ക്ക – റൂട്ട്സ് വഴി സൗകര്യം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha