ന്യൂഡല്‍ഹി : പ്രതിപക്ഷ വിശാല സഖ്യം ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) യുടെ പ്രതിനിധി സംഘം 2023 ജൂലായ് 29, 30 തീയ്യതികളില്‍ മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
പാര്‍ലമെന്‍റിലെ പ്രതിഷേധം ശക്തമായതിന് ശേഷമുളള ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സന്ദര്‍ശന ത്തില്‍ ഇരുപതില്‍ അധികം എം. പി. മാര്‍ ഉണ്ടാകും. പാര്‍ലമെന്‍റ് മെംബര്‍മാര്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗിക പ്രതിനിധികളെ അയക്കും.
മണിപ്പൂര്‍ കലാപത്തില്‍ ഏകദേശം 150 പേര്‍ മരിച്ചു. 50,000 ത്തോളം പേര്‍ പലായനം ചെയ്തു എന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യ പ്രതിനിധി സംഘം താഴ്വരയിലെയും മലയോര മേഖലയിലെ ആളുകളേയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. Image Credit : WiKi
* ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഗാന്ധിയന്‍ സമരവുമായി പത്തു വര്‍ഷം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രീയം, ദുരന്തം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം