ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണം എന്ന് ആവശ്യ പ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു.
അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ടും കറുത്ത വസ്ത്രം ധരിച്ചിട്ടും പ്രയോജനം ഒന്നുമില്ല എന്നും 2024 ലും നരേന്ദ്ര മോഡി തന്നെ ഇന്ത്യ ഭരിക്കും എന്നും പാര്‍ലമെന്‍ററി കാര്യ വകുപ്പു മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.
ഭരണ പക്ഷത്തിന്‍റെ നില പാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചു കൊണ്ടാണ് ഇന്ന് പ്രതിപക്ഷ എം. പി. മാര്‍ പാര്‍ല മെന്‍റില്‍ എത്തിയത്. അടിയന്തര പ്രമേയം അംഗീകരിച്ച് ലോക് സഭയില്‍ ചര്‍ച്ച വേണം എന്നും പ്രധാന മന്ത്രി സഭയില്‍ മറു പടി നല്‍കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, രാജ്യരക്ഷ, വിവാദം