തിരുവനന്തപുരം : നാലു ദിവസത്തെ യു. എ. ഇ. സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് ഏഴിന് അബുദാബിയിലേക്ക് പോകും. യു. എ. ഇ. സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് സന്ദർശനം.
യു. എ. ഇ. ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കും. മേയ് എട്ട് മുതൽ പത്ത് വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിലാണ് ഇൻവെസ്റ്റ് മെന്‍റ് മീറ്റ്. വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, പൊതു മരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ് തുടങ്ങി മന്ത്രിമാരും ചീഫ് സെക്രട്ടറി വി. പി. ജോയ് അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും.
രണ്ടാം ഇടതു മുന്നണി സർക്കാറിൻെറ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു കൊണ്ട് മെയ് 7 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ പൊതു ജനങ്ങളെ അഭി സംബോധന ചെയ്യും. പത്താം തിയ്യതി ദുബായില്‍ ഒരുക്കുന്ന പൊതു യോഗത്തിലും മുഖ്യമന്ത്രി പൊതു ജനങ്ങളുമായി സംവദിക്കും.
- കേരളം അതി ജീവിക്കും
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു
- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരണം
- ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
- ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, ബഹുമതി, സാമൂഹികം