ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.
എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.
15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.
പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.