അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി

August 18th, 2021

adult-couple-can-live-together-without-marriage-supreme-court-ePathram
ജയ്പുര്‍ : വിവാഹിതയായ സ്ത്രീ, അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം എന്ന് രാജസ്ഥാന്‍ ഹൈക്കോടതി. വിവാഹിതയും ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു താമസിക്കുന്ന മുപ്പതു വയസ്സു കാരിയും അവരൊടൊപ്പം ഒന്നിച്ചു താമസിക്കുന്ന കൂട്ടുകാരനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി വന്നത്.

ഭര്‍തൃ ഗൃഹത്തില്‍ നിന്നുള്ള ഗാര്‍ഹിക പീഡനം കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്നതാണ് എന്നും ഇപ്പോള്‍ സുഹൃത്തുമായിട്ടാണ് താമസിക്കുന്നത് എന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ജീവനു ഭീഷണി നേരിടുന്നു എന്നും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണ്. രണ്ടു പേരുടേയും ഇഷ്ട പ്രകാരം തന്നെയാണ് ഒന്നിച്ചു താമസിക്കുന്നത് എന്നും ഇരുവരും കോടതിയെ അറിയിച്ചു.

വിവാഹിതയായ ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാതെ രണ്ടാം ഹര്‍ജി ക്കാരനായ യുവാവും ഒന്നിച്ചു താമസിക്കുന്നു എന്നത് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്നും വ്യക്തമാണ്.

ഇങ്ങിനെ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമ വിരുദ്ധ വും സാമൂഹിക വിരുദ്ധവുമായ ബന്ധ ങ്ങളുടെ വിഭാഗ ത്തില്‍ ഉള്‍പ്പെടുന്നത് ആയതുകൊണ്ട് രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കുന്ന വിധത്തി ലുള്ള സ്ത്രീ – പുരുഷ ബന്ധം നിയമ വിരുദ്ധമാണ് എന്നുള്ള അലഹ ബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ്മ വിധി പ്രസ്താവിച്ചത്. മാത്രമല്ല, ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണം നല്‍കണം എന്നുള്ള അപേക്ഷയും തള്ളിക്കളഞ്ഞു.

- pma

വായിക്കുക: , ,

Comments Off on അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി

കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

August 9th, 2021

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.

അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.

വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.

കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

July 12th, 2021

rajni-kanth-ePathram
ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.

‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.

മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.

NEWS Twitter

- pma

വായിക്കുക: , , ,

Comments Off on രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

വിവാദ ഉത്തരവു കൾക്ക് ഹൈക്കോടതി യുടെ ഇടക്കാല സ്റ്റേ

June 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : ലക്ഷ ദ്വീപിലെ വിവാദ ഉത്ത രവു കൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ലക്ഷദ്വീപ് ഭരണ കൂട ത്തിന് എതിരേ അജ്മൽ അഹമ്മദ് എന്ന ലക്ഷ ദ്വീപ് സ്വദേശി നൽകിയ പൊതു താത്‌പര്യ ഹർജിയിലാണ് ഉത്തരവ്.

ദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടുക, സ്കൂളു കളിലെ ഉച്ച ഭക്ഷണ ത്തിൽ നിന്നും ബീഫ് അടക്കമുള്ള മാംസ ആഹാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ഉത്തര വുക ളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കു ന്നതി നുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതു വരെ ഈ രണ്ട് വിവാദ ഉത്തര വുക ളിലും തുടർ നട പടി കൾ ഉണ്ടാകരുത് എന്നും ഹൈക്കോടതി ഇട ക്കാല ഉത്തരവിൽ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വിവാദ ഉത്തരവു കൾക്ക് ഹൈക്കോടതി യുടെ ഇടക്കാല സ്റ്റേ

കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു

June 15th, 2021

enrica-lexie-italian-ship-ePathram

ന്യൂഡല്‍ഹി : ഇറ്റാലിയൻ നാവികർക്ക് എതിരായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് നല്‍കുവാനുള്ള നഷ്ട പരിഹാര തുക പത്തു കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറണം. ഇത് വിതരണം ചെയ്യുവാന്‍ ഒരു ജ‍‍ഡ്ജിയെ നിയോഗിക്കണം എന്നും സുപ്രീം കോടതി.

2012 ഫെബ്രുവരി 15 ന് 2 മലയാളി മത്സ്യ ത്തൊഴിലാളി കളെ ഇറ്റാലിയന്‍ നാവികര്‍ വെടി വച്ചു കൊന്നു എന്നുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. ഇറ്റലി കെട്ടിവച്ച 10 കോടി രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ട് ഉടമക്കും കൈ മാറുവാന്‍ കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി.

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജസ്റ്റിന്‍, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളി കളുടെ കുടുംബങ്ങള്‍ക്ക് 4 കോടി രൂപ വീതവും 2 കോടി രൂപ ബോട്ട് ഉടമക്കും നല്‍കണം.

കേസിലെ പ്രതികൾക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുവാൻ ഇറ്റാലിയൻ ഗവണ്മെണ്ടിനു സുപ്രീം കോടതി നിർദ്ദേശം നൽകി. ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സഹകരിക്കണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , ,

Comments Off on കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു

Page 24 of 117« First...10...2223242526...304050...Last »

« Previous Page« Previous « ഡോ. പി. കെ. സുബൈറിന് ഗോൾഡൻ വിസ
Next »Next Page » നവ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഒരുക്കി ‘ട്രൂ ടാലൻറ്’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha