അഞ്ചാം വരവിന് ഒരുങ്ങി ‘സേതു രാമയ്യര്‍’

March 22nd, 2022

sethu-rama-ayyar-cbi-5-the-brain-ePathram
തിരക്കഥയുടെ കെട്ടുറപ്പും കഥാപാത്ര സൃഷ്ടിയിലെ വ്യക്തിത്വവും പശ്ചാത്തല സംഗീതത്തിന്‍റെ ചടുലതയും സംവിധാനത്തിലെ കയ്യടക്കവും അഭിനയത്തിന്‍റെ തന്‍ പോരിമയും വ്യക്തമാക്കുന്ന, രൂപം കൊണ്ടും ഭാവം കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും സേതു രാമയ്യര്‍ എന്ന കഥാപാത്രം നിറഞ്ഞാടിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പർ ഹിറ്റ് സിനിമ ‘ഒരു സി. ബി. ഐ. ഡയറി ക്കുറിപ്പ്’ അഞ്ചാമതു സീരീസ് ‘സി. ബി. ഐ. 5 ദ് ബ്രയിന്‍’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ സ്റ്റില്‍, സിനിമയിലെ സേതു രാമയ്യരുടെ വേഷം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി.

സി. ബി. ഐ. മുന്‍ സീരീസുകള്‍ ഒരുക്കിയ മമ്മൂട്ടി – എസ്. എന്‍. സ്വാമി – കെ. മധു കൂട്ടു കെട്ടിലാണ് ‘സി. ബി. ഐ. 5 ദ് ബ്രയിന്‍’ ഒരുക്കിയിരിക്കുന്നത് എന്നതു കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ യോടെ യാണ് ചിത്രത്തെ കാത്തിരിക്കുന്നത്. സിനിമ യുടെ ഡബ്ബിംഗ് പുരോഗമിക്കുന്നു എന്നും ഏപ്രില്‍ അവസാന വാരം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിർമ്മാണം : സ്വർഗചിത്ര അപ്പച്ചൻ.

mammutty-as-sethu-rama-ayyar-cbi-5-the-brain-ePathram

മമ്മൂട്ടിയുടെ സേതുരാമയ്യരോട് ഒപ്പം നിന്ന വിക്രം എന്ന സി. ബി. ഐ. ഉദ്യോഗസ്ഥനായി മുന്‍ സിനിമ കളില്‍ വേഷം ചെയ്തിരുന്ന ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്ത് തിരികെ എത്തുന്നു എന്നതും ഒരു സവിശേഷതയാണ്.

കൂടാതെ സായ് കുമാര്‍, മുകേഷ്, രൺജി പണിക്കർ, പ്രതാപ് പോത്തന്‍, സൗബിൻ ഷാഹിർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, ഇടവേള ബാബു, രമേശ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, ജയകൃഷ്ണൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടർ, സുദേവ് നായർ, ഹരീഷ് രാജു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വ നാഥ്, സ്വാസിക, സ്മിനു തുടങ്ങി വലിയ ഒരു താര നിര സിനിമയുടെ ഭാഗമാവുന്നു.

- pma

വായിക്കുക: , ,

Comments Off on അഞ്ചാം വരവിന് ഒരുങ്ങി ‘സേതു രാമയ്യര്‍’

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി ഗുലാം നബി ആസാദ്

March 21st, 2022

ghulam-nabi-azad-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ് സജീവ രാഷ്ട്രീയ ത്തില്‍ നിന്നും വിരമിക്കുവാൻ ഒരുങ്ങുന്നു. നീതി പുലര്‍ത്താന്‍ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തില്‍ നില നില്‍ക്കുന്നു. സമൂഹത്തിലെ ജാതി, മത ഭിന്നതകള്‍ ഇല്ലാതാക്കുവാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ല. സജീവ രാഷ്ട്രീയ ത്തില്‍ നിന്ന് വിരമിച്ച ശേഷം സാമുഹിക സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഒരു പൊതു പരിപാടിപൊതുയെ അഭിസംബോധന ചെയ്യുക യായിരുന്നു ഗുലാം നബി ആസാദ്.

- pma

വായിക്കുക: , , ,

Comments Off on രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി ഗുലാം നബി ആസാദ്

സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം : ഹൈക്കോടതി

March 17th, 2022

women-in-cinema-collective-wcc-ePathram
സിനിമാ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു. സി. സി.) സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

Villu-film-shoot-epathram
തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നുള്ള സുപ്രീം കോടതി വിധി ചൂണ്ടി ക്കാണിച്ചു കൊണ്ടാണ്, സിനിമാ ചിത്രീകരണ സെറ്റുകളിലും ഈ സംവിധാനം വേണം എന്ന് ആവശ്യ പ്പെട്ട് ഡബ്ല്യു. സി. സി. ഹൈക്കോടതിയെ സമീപിച്ചത്.

സിനിമാ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നും ഉത്തരവിലുണ്ട്.

- pma

വായിക്കുക: , , ,

Comments Off on സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം : ഹൈക്കോടതി

ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

March 15th, 2022

face-veil-burqa-niqab-ordinance-on-triple-talaq-ePathram

ബംഗളൂരു : ഹിജാബ് നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. ഇസ്ലാംമത വിശ്വാസ പ്രകാരം ഹിജാബ് അവിഭാജ്യ ഘടകമല്ല എന്നും ഹൈക്കോടതി. ഹിജാബ് ധരിച്ച് സ്കൂളില്‍ എത്താം എങ്കിലും ക്ലാസ്സില്‍ അത് പറ്റില്ല എന്നും കോടതി വ്യക്തമാക്കി. അതതു വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ നിഷ്കര്‍ശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ധരിക്കണം എന്നും കോടതി.

ഹിജാബ് ധരിക്കുക എന്നത് മൗലിക അവകാശ ങ്ങളുടെ ഭാഗമാണ് എന്ന് ചൂണ്ടിക്കാണിച്ചും ക്ലാസ്സ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണം എന്നും ആവശ്യപ്പെട്ട് ഉഡുപ്പിയിലെ ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി ക്കൊണ്ടാണ് കോടതി യുടെ ഉത്തരവ്.

ഈ വര്‍ഷം ജനുവരിയിലാണ് ഹിജാബ് വിവാദം രൂക്ഷ മായത്. ഉഡുപ്പി ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ത്ഥിനികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇതോടെ വിഷയം ചൂടു പിടിച്ചു. വിദ്യാര്‍ത്ഥിനി കള്‍ക്ക് കൂടെ കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്

January 13th, 2022

lotus-bjp-logo-ePathram
ഉത്തര്‍ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുവാന്‍ ഇരിക്കെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ അടക്കം 9 എം. എല്‍. എ. മാര്‍ ബി. ജെ. പി. യില്‍ നിന്നും രാജി വെച്ചു.

ദളിത് – പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് രാജി. മൂന്നു ദിവസത്തിനിടെ മൂന്നു മന്ത്രിമാർ പാർട്ടി വിട്ടത് ഉത്തര്‍ പ്രദേശ് ബി. ജെ. പി. യില്‍ അങ്കലാപ്പ് ഉണ്ടാക്കി എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബി. ജെ. പി. മന്ത്രി സഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്ന ധരം സിംഗ് സെയ്‌നി യാണ് ഇപ്പോള്‍ രാജി വെച്ചത്. പ്രമുഖ പിന്നാക്ക വിഭാഗ നേതാവ് കൂടി യായ സ്വാമി പ്രസാദ് മൗര്യയാണ് കഴിഞ്ഞ ദിവസം ബി. ജെ. പി. വിട്ടത്. അദ്ദേഹത്തിന്‍റെ അടുത്ത സഹായി ആയിരുന്നു ധരം സിംഗ് സെയ്‌നി.

അതേ സമയം, സമാജ് വാദി പാര്‍ട്ടിയിലേക്ക് ധരം സിംഗ് സെയ്‌നിയെ സ്വാഗതം ചെയ്തു കൊണ്ട് അഖിലേഷ് യാദവ് ട്വിറ്ററില്‍ രണ്ടു പേരും ചേര്‍ന്നുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പോടു കൂടെ യു. പി. യിലെ രാഷ്ട്രീയ സമവാക്യങ്ങളും സാഹചര്യങ്ങളും മാറിയേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

- pma

വായിക്കുക: , , ,

Comments Off on ബി. ജെ. പി. യില്‍ നിന്നും കൊഴിഞ്ഞു പോക്ക് – യു. പി. യിൽ അങ്കലാപ്പ്

Page 26 of 118« First...1020...2425262728...405060...Last »

« Previous Page« Previous « വിസ സ്റ്റാമ്പ് ചെയ്യാന്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ്
Next »Next Page » കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha