ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് I-N-D-I-A ക്കു വേണ്ടി കോണ്‍ഗ്രസ്സ് എം. പി. ഗൗരവ് ഗൊഗോയിയാണ് ലോക് സഭയില്‍ നോട്ടീസ് നല്‍കിയത്.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാന മന്ത്രി പ്രസ്താവന നടത്തണം എന്നും പാര്‍ലമെന്‍റില്‍ വിശദമായ ചര്‍ച്ച നടത്തുകയും വേണം എന്നുള്ള ഉറച്ച നില പാടിലാണ് പ്രതിപക്ഷം.
സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രി പാര്‍ല മെന്‍റില്‍ പ്രസ്താവന നടത്താന്‍ നിര്‍ബ്ബന്ധി തനാകും. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പ്രതിപക്ഷ വിശാല സഖ്യം തീരുമാനിച്ചത്.