പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

November 21st, 2024

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : സി. ബി. എസ്. ഇ. 10 – 12 ക്ലാസ്സുകളുടെ പൊതു പരീക്ഷകൾ 2025 ഫെബ്രുവരി 15 ന്  തുടങ്ങും.  പരീക്ഷാ ടൈം ടേബിള്‍ സി. ബി. എസ്. ഇ. വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്താം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ 2025 ജനുവരി ഒന്നിനും പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 നും തുടക്കമാവും.

പത്താം ക്ലാസ്സ് പരീക്ഷ മാര്‍ച്ച് 18 നും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ഏപ്രില്‍ നാലിനും അവസാനിക്കും. CBSE

- pma

വായിക്കുക: ,

Comments Off on പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

July 22nd, 2022

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : 92.71 വിജയ ശതമാനവുമായി സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മേഖലക്കാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം. തൊട്ടു പുറകിലായി ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നീ മേഖലകൾ. നോയിഡ മേഖലക്കാണ് ഏറ്റവും കുറഞ്ഞ വിജയ ശതമാനം.

ഇത്തവണ രണ്ട് ടേം ആയാണ് സി. ബി. എസ്. ഇ. പരീക്ഷ നടത്തിയത്. ഒന്നാം ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളില്‍ ആയിരുന്നു. ഏപ്രിൽ 26 മുതൽ ജൂൺ 4 വരെ ആയിരുന്നു രണ്ടാം ടേം പരീക്ഷ നടത്തിയത്.

സി. ബി. എസ്. ഇ. വെബ്‌ സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 99.37 % ആയിരുന്നു വിജയം.

- pma

വായിക്കുക: , ,

Comments Off on സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  

May 2nd, 2021

cbse
ന്യൂഡല്‍ഹി : കൊവിഡ് വൈറസ് വ്യാപനം കാരണം റദ്ദ് ചെയ്തിരുന്ന പത്താം ക്ലാസ്സ് പരീക്ഷ കള്‍ക്ക് മാര്‍ക്ക് നല്കുവാന്‍ സ്കൂളു കള്‍ക്കുള്ള  മാര്‍ഗ്ഗരേഖ സി. ബി. എസ്. ഇ. പുറത്തിറക്കി.

ഓരോ വിഷയത്തിനും  നൂറില്‍ 20 ഇന്റേണല്‍ മാര്‍ക്ക് നല്‍കും. ബാക്കി 80 മാര്‍ക്ക്,  ഒരു വര്‍ഷ മായി നടത്തിയ വിവിധ പരീക്ഷകളെ വിലയിരുത്തി അതിന്റെ അടി സ്ഥാന ത്തില്‍ നല്‍കും. ജൂണ്‍ മാസം ഇരുപതോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

- pma

വായിക്കുക: , , ,

Comments Off on സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  

പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

April 14th, 2021

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും.  ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക്  ഇതേ രീതിയാണ് അവലംബിച്ചത്.

ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

- pma

വായിക്കുക: , , , , , , , ,

Comments Off on പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

August 20th, 2019

cbse-c-tet-registration-started-at-online-ePathram
തിരുവനന്തപുരം : സി. ബി. എസ്. ഇ. നടത്തുന്ന അദ്ധ്യാ പക യോഗ്യതാ നിര്‍ണ്ണയ പരീക്ഷ – സി-ടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) നു വേണ്ടി യുള്ള അപേക്ഷ കള്‍ സ്വീകരിച്ചു തുടങ്ങി.

ഒന്നു മുതല്‍ എട്ടു വരെ യുള്ള ക്ലാസ്സുകളി ലേ ക്കുള്ള അദ്ധ്യാപക രുടെ നിയമന ത്തിനു വേണ്ടി യുള്ള പരീക്ഷ ഡിസംബര്‍ എട്ടി നു നടക്കും. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് സി-ടെറ്റ് വെബ് സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

രണ്ടു പേപ്പറുകള്‍ ആയിട്ടാണ് പരീക്ഷ കള്‍. ഒന്നാം പേപ്പര്‍ പ്രൈമറി അദ്ധ്യാ പകര്‍ക്കു വേണ്ടിയും (ഒന്നാം ക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സു വരെ) രണ്ടാമത്തെ പേപ്പര്‍ എലിമെന്ററി അദ്ധ്യാപകര്‍ക്കു വേണ്ടിയും (6 മുതല്‍ 8 വരെ) ഉള്ള താണ്.

ഒരു പേപ്പര്‍ എഴുതുന്നവര്‍ പരീക്ഷാ ഫീസ് 700 രൂപ അട ക്കണം. രണ്ടു പരീക്ഷ യും എഴുതുന്ന വര്‍ 1200 രൂപയും അടക്കണം. സംവരണ വിഭാഗ ങ്ങള്‍ക്ക് ഇതിന്റെ പകുതി മാത്രം ഫീസ് അടച്ചാല്‍ മതി. സെപ്റ്റംബര്‍ 23 വരെ ഫീസ് അടക്കുവാനും കഴിയും.

സെപ്റ്റംബര്‍ 18 വരെ ഓണ്‍ ലൈനില്‍ അപേക്ഷ സമര്‍പ്പി ക്കുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യാവുന്ന താണ്. രാജ്യത്ത് 110 കേന്ദ്ര ങ്ങളിലായി 20 ഭാഷ കളില്‍ പരീക്ഷ നടക്കും.

സര്‍ക്കാര്‍, കേന്ദ്രീയ വിദ്യാ ലയ, എന്‍. വി. എസ്, ടിബറ്റന്‍ സ്‌കൂളു കള്‍ എന്നി വിട ങ്ങളി ലേക്കുള്ള അദ്ധ്യാപക നിയമന ത്തിന് സി – ടെറ്റ് സ്‌കോര്‍ പരിഗ ണിക്കും.

- pma

വായിക്കുക: , , ,

Comments Off on അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു


« കെപിസിസി പുനസംഘടന: അതൃപ്തി അറിയിച്ച് കെ മുരളീധരന്‍
ട്രാൻസ്‌ ജെൻഡർ ലിംഗ പദവി : വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha