അബുദാബി : ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക്. എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അബുദാബിയിലെ സി.ബി. എസ്. സി. സ്‌കൂളിൽ അദ്ധ്യാപകര്‍ക്ക് ജോലി ഒഴിവുകള്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുവാനുള്ള പരിജ്ഞാനം നിര്‍ബ്ബന്ധം.
പ്രസ്തുത ജോലികളിലേക്ക് നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ള ODEPEC (Overseas Development and Employment Promotion Consultants Ltd) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് വിഷയങ്ങളിൽ ബിരുദം / ബിരുദാനന്തര ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും ഉണ്ടായിരിക്കണം.
ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും അഭികാമ്യം. സപ്പോർട്ട് സ്റ്റാഫ് തസ്തികക്ക് അപേക്ഷിക്കുന്നവരുടെ മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.
ടീച്ചർ അസിസ്റ്റന്‍റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്സ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബ്ബന്ധം.
കൂടുതൽ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദർശിക്കുക. (ഫോൺ) : 0471-23 29 44 1 & 0471-23 29 44 2, +91 77364 96574.
ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു. എ. ഇ. നിയമങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 31 ന് മുമ്പ് വിശദമായ ബയോഡേറ്റ jobs @ odepc. in എന്ന ഇ- മെയില്‍ വിലാസത്തിൽ അയക്കണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jobs, norka-roots, school, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുട്ടികള്‍, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, വിദ്യാഭ്യാസം, സാമ്പത്തികം