ടീം അബുദബിന്‍സ് രണ്ടാം വാർഷിക ആഘോഷം ശനിയാഴ്ച

October 18th, 2023

press-meet-team-abudhabinz-ePathram

അബുദാബി : സാംസ്കാരിക കൂട്ടായ്മ ടീം അബുദബിന്‍സ് രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ഓണ നിലാവ് സീസൺ-2’ വൈവിധ്യമാര്‍ന്ന കലാ പരിപാടികളോടെ 2023 ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ അരങ്ങേറും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സലിം ചിറക്കൽ, ലുലു പി ആർ ഒ അഷറഫ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

team-abudhabinz-ona-nilav-2-poster-release-ePathram

മാധ്യമ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് മാധ്യമ പ്രവർത്തകരെ ആദരിക്കുന്നതിനായി ടീം അബുദബിൻസ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം എൻ. എം. അബൂബക്കർ (മലയാള മനോരമ), ഷിനോജ് കെ. ഷംസുദ്ദീൻ (മീഡിയ വൺ) എന്നിവര്‍ക്കും സ്പോർട്സ് എക്സലൻസ് അവാർഡ് സാദിഖ് അഹമ്മദിനും സമ്മാനിക്കും. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ പ്രസിഡണ്ട് കൂടിയാണ് എന്‍. എം. അബൂബക്കര്‍.

യു. എ. ഇ. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

ലക്ഷ്മി ജയൻ, നവാസ് കാസർഗോഡ്, ഷഹ്‌ജ, കലാഭവൻ ബിജു, അൻസാർ വെഞ്ഞാറമൂട്, റഷാ മറിയം, മഞ്ജുഷ, റഷീദ്, ഷാസിയ, നസ്മിജ തുടങ്ങിയ കലാകാരന്മാരും അണി നിരക്കുന്ന ഓണ നിലാവ് സീസണ്‍ രണ്ട് – കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

ടീം അബുദബിന്‍സ് പ്രസിഡണ്ട് ഫൈസല്‍ അദൃശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, മുജീബ് റഹ്മാൻ, ഷാമി, ശബീർ, ജിമ്മി, മുഹമ്മദ്‌, യാസർ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ടീം അബുദബിന്‍സ് രണ്ടാം വാർഷിക ആഘോഷം ശനിയാഴ്ച

യാത്രയയപ്പും സ്വീകരണവും

October 16th, 2023

calicut-iqwa-sentoff-and-reception-ePathram
ദുബായ് : 45 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന, ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മ ‘ഇഖ്‌വ’ യുടെ സ്ഥാപക പ്രസിഡണ്ടും രക്ഷാധികാരിയുമായ സി. പി. അബൂ ബക്കറിന് യാത്രയയപ്പ് നല്‍കി. ദുബായില്‍ വെച്ചു സംഘടിപ്പിച്ച ചടങ്ങില്‍, ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ ഇഖ്‌വ ചീഫ് കോഡിനേറ്റർ ഉമ്മര്‍ കുട്ടി ഹാജിക്ക് സ്വീകരണവും നല്‍കി.

പ്രസിഡണ്ട് എം. കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ഇഖ്‌വ മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീർ ഉത്ഘാടനം ചെയ്തു. രാജൻ കൊളാവിപാലം മുഖ്യാതിഥി ആയിരുന്നു.

മുസ്തഫ നാറാണത്ത്, ചന്ദ്രൻ കൊയിലാണ്ടി എന്നിവർ ഉമ്മർ കുട്ടി ഹാജി, സി. പി. അബൂ ബക്കർ എന്നിവർക്ക് പൊന്നാട അണിയിച്ചു. ഉപഹാരം സമ്മാനിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, സിറാജ് സി. പി., ഫസൽ പി., റിയാസ് സി. കെ., ഷാനു സി. എം., സമീർ, ശമീൽ തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യാത്രയയപ്പും സ്വീകരണവും

അഹല്യ എക്സ് ചേഞ്ച് ശൈത്യകാല ക്യാമ്പയിന്‍ ആരംഭിച്ചു

October 13th, 2023

al-ahalia-money-exchange-bureau-winter-promotion-2023-24-ePathram
അബുദാബി : അഹല്യ എക്സ് ചേഞ്ച് ശൈത്യ കാല കാമ്പയിന്‍ ഒക്ടോബര്‍ 12 മുതല്‍ ആരംഭിച്ചു. മികച്ച നിരക്കും സേവനവും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന യു. എ. ഇ. യിലെ പ്രമുഖ മണി എക്സ് ചേഞ്ചു കളില്‍ ഒന്നായ അഹല്യയുടെ ശൈത്യ കാല ക്യാമ്പയിന്‍  2023 ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രു വരി 8 വരെ 120 ദിവസം നീണ്ടു നില്‍ക്കും എന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ അഹല്യയിലൂടെ പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വര്‍ക്ക് 10 ലക്ഷ്വറി എസ്. യു. വി. കാറുകള്‍ സമ്മാനമായി നല്‍കും.

1996-ല്‍ ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് നിലവില്‍ യു. എ. ഇ. യില്‍ 30 ശാഖകളുണ്ട്. അഹല്യയുടെ മുന്നോട്ടുള്ള യാത്രക്ക് പിന്തുണ നല്‍കിയ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നു എന്നും ഭാവിയിലും സഹകരണം പ്രതീക്ഷിക്കുന്നു എന്നും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിഷ് കൊല്ലാറ എന്നിവര്‍ അറിയിച്ചു. FB 

- pma

വായിക്കുക: , , ,

Comments Off on അഹല്യ എക്സ് ചേഞ്ച് ശൈത്യകാല ക്യാമ്പയിന്‍ ആരംഭിച്ചു

ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

September 26th, 2023

tv-kochubava-epathram

ദുബായ് : ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം – ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് ആധുനികത യുടെ പുതിയ ദിശാ ബോധം പകർന്നു നൽകിയ യു. എ. ഇ. യിൽ പ്രവാസി ആയിരുന്ന ടി. വി. കൊച്ചു ബാവ യുടെ സ്മരണ നില നിര്‍ത്തുവാന്‍ വേണ്ടിയാണ് അവാർഡ്.

tv-kochu-bava-memorial-haritham-book-award-2023-ePathram

കവിത : ഇസ്മായീൽ മേലടി (പുസ്തകം – വാർത്തകൾ ഓര്‍മ്മിക്കാനുള്ളതല്ല). ബാല സാഹിത്യം : സാദിഖ് കാവിൽ (ഖുഷി).

media-one-tv-news-mca-nazer-ePathram

എം. സി. എ. നാസർ

ലേഖന സമാഹാരം : എം. സി. എ. നാസർ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി (പുറംവാസം, ഗഫൂർക്കാ ദോസ്ത്, കൊല വിളി കൾക്കും നില വിളികൾക്കും ഇടയിൽ).

shabu-kilithattil-epathram

ഷാബു കിളിത്തട്ടിൽ

നോവൽ : സലീം അയ്യനത്ത്, ഹണി ഭാസ്കരൻ (ബ്രാഹ്മിൺ മൊഹല്ല, ഉടൽ രാഷ്ട്രീയം).

salim-ayyanath-ePathram

സലീം അയ്യനത്ത്

 

കഥാ സമാഹാരം : കെ. എം. അബ്ബാസ്, വെള്ളിയോടൻ (കെ. എം. അബ്ബാസിൻ്റെ സമ്പൂർണ്ണ കഥകൾ, ബർസഖ്).

ഓര്‍മ്മ : മനോജ് രാധാകൃഷ്ണൻ (പല കാലങ്ങളിൽ ചില മനുഷ്യർ) എന്നിവർക്കാണ് പുരസ്കാരങ്ങള്‍.

സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഷീലാ പോളിനു പുരസ്കാരം നൽകും.

2023 നവംബർ 1 മുതൽ 11 വരെ ഷാർജ എക്സ്പോ യില്‍ നടക്കുന്ന 42–ാം രാജ്യാന്തര പുസ്തക മേളയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. മൊമെൻ്റോയും പ്രശസ്തി പത്രവും 5000 രൂപയുടെ പുസ്തകങ്ങളുമാണ് അവാർഡ്. FaceBook

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

September 20th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe  YouTube

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

Page 7 of 46« First...56789...203040...Last »

« Previous Page« Previous « ടൂറിസം മേഖലക്ക് കുതിപ്പേകി ചാവക്കാട് ബീച്ച് : തൃശൂര്‍ ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങി
Next »Next Page » വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha