നവജാത ശിശുക്കൾക്ക് എമിറേറ്റ്സ് ഐ. ഡി. 120 ദിവസത്തിന് ഉള്ളില്‍

April 27th, 2022

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. യിൽ നവജാത ശിശുക്കൾ ജനിച്ച് 120 ദിവസത്തിന് ഉള്ളില്‍ എമിറേറ്റ്സ് ഐ. ഡി. കാർഡ് എടുക്കണം എന്ന് അധികൃതര്‍.

വിദേശികളായ കുട്ടികള്‍ക്ക് നല്‍കുന്ന ഐ. ഡി. കാർഡിന്‍റെ കാലാവധി, സ്പോൺസറുടെ വിസാ കാലാവധി തന്നെ ആയിരിക്കും.

കുട്ടിയുടെ ഫോട്ടോ, ജനന സർട്ടിഫിക്കറ്റ് പാസ്സ് പോര്‍ട്ട് കോപ്പി, സ്പോൺസറുടെ വിസാ പേജ് അടക്കമുള്ള പാസ്സ് പോര്‍ട്ട് കോപ്പി എന്നിവയാണ് ഐ. ഡി. ക്ക് അപേക്ഷ നല്‍കുവാന്‍ ആവശ്യമുള്ള രേഖകള്‍. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ തുടർ വിവരങ്ങൾ ഇ-മെയിലിൽ ലഭിക്കും. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി യുടെ ആപ്പിലും വെബ് സൈറ്റിലും ഇതിനുള്ള സേവനങ്ങൾ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കുവാന്‍ അനുവദിച്ച സമയ ത്തിലും 30 ദിവസത്തില്‍ അധികം വൈകിയാൽ പ്രതിദിനം 20 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഇത്തരത്തിൽ പരമാവധി 1000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

Comments Off on നവജാത ശിശുക്കൾക്ക് എമിറേറ്റ്സ് ഐ. ഡി. 120 ദിവസത്തിന് ഉള്ളില്‍

അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

April 14th, 2022

ugc-student-higher-education-ePathram
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ എന്ന നിര്‍ദ്ദേശം. യു. ജി., പി. ജി. കോഴ്‌സുകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാവും.

ഒരേ സര്‍വ്വ കലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാ ശാലകളില്‍ നിന്നായോ ബിരുദ കോഴ്‌സു കള്‍ ഒരേ സമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേ സമയം പഠിക്കാം.

കോഴ്‌സുകള്‍ ഏത് രീതിയില്‍ വേണം എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്‌സും കോളേജു കളില്‍ എത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്‌സും ഓണ്‍ ലൈന്‍ ആയും ചെയ്യാം. അതല്ല എങ്കില്‍ ഒരു കോഴ്‌സ് ഓണ്‍ ലൈന്‍ ആയും ഒരു കോഴ്‌സ് നേരിട്ട് ക്ലാസ്സില്‍ എത്തി പഠിക്കാം.

നേരിട്ട് എത്തിയുള്ള പഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെയും ഉച്ചക്കു ശേഷവും ആയിട്ടാണ് ക്ലാസ്സ് നടത്തുക. യു. ജി. സി. യുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍ വരും.

- pma

വായിക്കുക: , , ,

Comments Off on അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു

April 3rd, 2022

p-bava-haji-ma-ashraf-ali-salim-nattika-ePathram
അബുദാബി : പരിശുദ്ധ റമദാനില്‍ ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം 2022 ഏപ്രിൽ 15, 16, 17 തിയ്യതികളിൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി മത്സരങ്ങൾ ഉണ്ടായിരിക്കും.

പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടർ എം. എ. അഷ്‌റഫ്‌ അലി നിര്‍വ്വഹിച്ചു. സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദു സലാം, സെക്രട്ടറി മാരായ ഹാരിസ് ബാഖവി, സലീം നാട്ടിക തുടങ്ങിയവർ സംബന്ധിച്ചു. മത്സരത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഖുർ ആൻ പാരായണ മത്സരം : ബ്രോഷർ പ്രകാശനം ചെയ്തു

പയസ്വിനിയുടെ അറിവിൻ പത്തായം

March 24th, 2022

payaswini-kasargod-koottayma-logo-ePathram
അബുദാബി : കാസർകോട് നിവാസികളുടെ കൂട്ടായ്മ പയസ്വിനി അബുദാബി ‘അറിവിൻ പത്തായം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല കൃാമ്പിനു തുടക്കമായി. മുൻ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം. എൽ. എ. യുമായ ഇ. ചന്ദ്രശേഖരൻ ക്യാമ്പിന്‍റെ ഉൽഘാടനം ഓൺ ലൈനിലൂടെ നിര്‍വ്വഹിച്ചു.

മാറിവരുന്ന നമ്മുടെ ജീവിത രീതികളെക്കുറിച്ചും നമ്മുടെ മണ്ണിനെക്കുറിച്ചും നമ്മുടെ സ്വത്വം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ അറിവിൽ പത്തായം പോലുള്ള അവധിക്കാല ക്യാമ്പിലൂടെ കഴിയട്ടെ എന്നും പ്രവാസി സമൂഹത്തിൽ പയസ്വിനി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്നും ഉൽഘാടന പ്രസംഗത്തിൽ ഇ. ചന്ദ്രശേഖരൻ എം. എല്‍. എ. സൂചിപ്പിച്ചു. പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. ടി. വി. ചെയർമാൻ മാത്തുക്കുട്ടി കടോണ്‍ മുഖ്യാതിഥി ആയിരുന്നു.

ക്യാമ്പ് കോഡിനേറ്റർ ദീപ ജയകുമാർ കൃാമ്പിനെ ക്കുറിച്ച് വിശദീകരിച്ചു. അനന്യ സുനില്‍ പ്രാർത്ഥന നിര്‍വ്വഹിച്ചു. പയസ്വിനി രക്ഷാധികാരികള്‍ ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ എന്നിവർ സംസാരിച്ചു. കളിപ്പന്തൽ ജോയിന്‍റ്  കോഡിനേറ്റർ വാരിജാക്ഷൻ, പയസ്വിനി ആർട്സ് സെക്രട്ടറി വിഷ്ണു എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണ്‍ ലൈന്‍ ക്യാമ്പില്‍ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ ക്കുറിച്ച് മജീഷ്യൻ യദുനാഥ്, മനോജ് കളരിക്കൽ, അനില നായർ, വിപിൻ. പി. കെ., മുഹമ്മദ് അൻസാദ്, റഷീദ ഷെറീഫ്, എം. വി. സതീശൻ, റീന സലീം, ഡോ. മനോജ് വർഗ്ഗീസ്, ഡോ. ജി. കെ. ശ്രീഹരി തുടങ്ങി വിദ്യാഭ്യാസ – സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. Payaswini FB Page

- pma

വായിക്കുക: , , ,

Comments Off on പയസ്വിനിയുടെ അറിവിൻ പത്തായം

ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

March 15th, 2022

face-veil-burqa-niqab-ordinance-on-triple-talaq-ePathram

ബംഗളൂരു : ഹിജാബ് നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. ഇസ്ലാംമത വിശ്വാസ പ്രകാരം ഹിജാബ് അവിഭാജ്യ ഘടകമല്ല എന്നും ഹൈക്കോടതി. ഹിജാബ് ധരിച്ച് സ്കൂളില്‍ എത്താം എങ്കിലും ക്ലാസ്സില്‍ അത് പറ്റില്ല എന്നും കോടതി വ്യക്തമാക്കി. അതതു വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ നിഷ്കര്‍ശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ധരിക്കണം എന്നും കോടതി.

ഹിജാബ് ധരിക്കുക എന്നത് മൗലിക അവകാശ ങ്ങളുടെ ഭാഗമാണ് എന്ന് ചൂണ്ടിക്കാണിച്ചും ക്ലാസ്സ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണം എന്നും ആവശ്യപ്പെട്ട് ഉഡുപ്പിയിലെ ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി ക്കൊണ്ടാണ് കോടതി യുടെ ഉത്തരവ്.

ഈ വര്‍ഷം ജനുവരിയിലാണ് ഹിജാബ് വിവാദം രൂക്ഷ മായത്. ഉഡുപ്പി ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ത്ഥിനികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇതോടെ വിഷയം ചൂടു പിടിച്ചു. വിദ്യാര്‍ത്ഥിനി കള്‍ക്ക് കൂടെ കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

Page 30 of 89« First...1020...2829303132...405060...Last »

« Previous Page« Previous « കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്
Next »Next Page » ഇൻസൈറ്റ് അവാർഡ് വി. വേണു ഗോപാലിന് സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha