ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ

October 30th, 2019

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പിക്കുന്ന യു. എ. ഇ. തല യുവജനോത്സവം  2019 നവംബർ 7, 8, 9 തീയ്യതി കളിൽ നടക്കും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

india-social-center-youth-festival-2019-ePathram

അഞ്ചു വേദി കളിലായി 21 വിഭാഗ ങ്ങളില്‍ നട ക്കുന്ന മത്സര ങ്ങളിൽ യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്നും 18 വയസ്സിന് താഴെ യുള്ള അഞ്ഞൂ റോളം വിദ്യാർത്ഥികള്‍ കല യുടെ മാമാങ്ക ത്തില്‍ മാറ്റുരക്കും.

ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, കഥക്, ഒഡിസി, സെമി ക്ലാസ്സി ക്കൽ ഡാൻസ് എന്നിവയും പ്രാദേ ശിക നാടോടി നൃത്തം, കൂറ്റാതെ സംഗീത വിഭാ ഗങ്ങ ളി ലായി ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതം, ലളിത സംഗീതം, കരോക്കെ, സിനിമാ സംഗീതം, ഉപകരണ സംഗീതം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളി ലാണ് മത്സരം.

വ്യക്തിഗത സമ്മാനങ്ങൾക്കുപുറമേ, കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഐ. എസ്. സി. പ്രതിഭ 2019, ഐ. എസ്. സി. തിലക് 2019 എന്നിവ സമ്മാനിക്കും.

സ്‌കൂളു കളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകൾ വഴി യോ വെബ്‌ സൈറ്റി ലൂടെ യോ രജിസ്റ്റർ ചെയ്യാവു ന്നതാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ

തുലാവര്‍ഷം ശക്തമായി – വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി

October 21st, 2019

rain-in-kerala-monsoon-ePathram

തൃശ്ശൂര്‍ : കേരളത്തില്‍ തുലാ വര്‍ഷം ശക്ത മാവു കയും തുടര്‍ച്ച യായി മഴ പെയ്യുന്നതി നാലും കണ്ണൂർ, കാസർ ഗോഡ് ഒഴികെ 12 ജില്ല കളിലും കേന്ദ്ര കാലാ വസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതായി മുന്നറിയിപ്പുണ്ട്.

കനത്ത മഴ തുടരുന്നതിനാല്‍ വിവിധ ജില്ല കളിൽ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് തിങ്ക ളാഴ്ച അവധി പ്രഖ്യാ പിച്ചി ട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍ക്ക് തിങ്കളാ ഴ്ച ഉച്ചക്കു ശേഷം അവധി പ്രഖ്യാ പിച്ചു കൊണ്ട് ജില്ലാ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉത്തരവ് ഇറക്കി.

ഈ അവധിമൂലം നഷ്ടപ്പെടുന്ന അദ്ധ്യയന മണി ക്കൂറു കള്‍ തുടര്‍ന്നുള്ള അവധി ദിവസ ങ്ങളി ലായി ക്രമീകരി ക്കുന്ന താണ് എന്നും ജില്ലാ കളക്ടര്‍ അറി യിച്ചു.

കാലവർഷം ശക്തമായ സാഹചര്യ ത്തിൽ തിരുവനന്ത പുരം ജില്ല യിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ഇന്നലെ തന്നെ ഉത്തരവ് ഇറക്കി യിരുന്നു.

കനത്ത മഴ, ഇടിമിന്നൽ എന്നിവ തുടരു കയും അടുത്ത രണ്ട് ദിവസ ങ്ങളിൽ ഓറഞ്ച് അലർട്ട് നില നിൽക്കു കയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല യിലെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച്ച അവധി ആയിരിക്കും എന്നു അവധി ആഘോഷം ആക്കരുത് എന്ന ഹാഷ് ടാഗ് നല്‍കി എറണാകുളം ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി.

ഇടിമിന്നൽ മൂലം കടുത്ത അപകട സാദ്ധ്യതകള്‍ ഉണ്ട് എന്ന കാര്യം കുട്ടി കളും മാതാപിതാ ക്കളും പ്രത്യേകം ശ്രദ്ധിക്കണം എന്നും വീടിന് പുറത്ത് ഇറങ്ങാതെ അവധി ദിനം പഠന ത്തിനാ യി പ്രയോജന പ്പെടുത്തണം എന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

അറബി ക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട് വരുന്ന ന്യൂന മർദ്ദങ്ങളെ സംബ ന്ധിച്ചുള്ള അപ്‌ ഡേറ്റ് നല്‍കി കൊണ്ടാണ് മലപ്പുറം ജില്ലാ കളക്ടര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരി ക്കുന്നത്.

ഇതോടൊപ്പം തന്നെ മല്‍സ്യ ത്തൊഴി ലാളി കള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on തുലാവര്‍ഷം ശക്തമായി – വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി

സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു

October 7th, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : പ്രവാസികളുടെ മക്കള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാന്‍ ഇത്ത വണയും അബുദാബി മലയാളി സമാജം അവസരം ഒരുക്കുന്നു.

ഒക്ടോബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ ഒരുക്കുന്ന വിദ്യാരംഭം പരി പാടിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയും ഗാന രചയിതാവും മാധ്യമ പ്രവര്‍ ത്തകനും ടെലി വിഷന്‍ അവതാര കനു മായ പ്രഭാ വര്‍മ്മ സംബന്ധിക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കും രജിസ്റ്റേഷനും സമാജം ഓഫീസു മായി ബന്ധപ്പെ ടുക. 02 55 37 600

- pma

വായിക്കുക: , , ,

Comments Off on സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു

കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ

October 6th, 2019

public-exam-for-7-th-class-students-in-karnataka-ePathram
ബംഗളൂരു : ഈ അദ്ധ്യയന വർഷം മുതൽ ഏഴാം ക്ലാസ്സിൽ പൊതു പരീക്ഷ ഏർപ്പെടുത്തും എന്ന് കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ വിദ്യാഭ്യാസ ത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താനായിട്ടാണ് ഈ നീക്കം. പത്താം ക്ലാസ്സ് വരെ വിദ്യാർത്ഥികളെ തോൽപ്പി ക്കേണ്ടതില്ല എന്ന നയം ഇതോടെ കർണ്ണാടക ഒഴിവാക്കും.

ഏഴാം ക്ലാസ്സിൽ പൊതുപരീക്ഷ ഏർപ്പെടുത്തുന്നത് വിദ്യാർത്ഥി കൾക്ക് പ്രയാ സകരം ആയിരിക്കും. ആയതിനാല്‍ സർക്കാർ തീരുമാനം പിൻവലിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ആള്‍ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ദ്ധി പ്പിക്കുവാന്‍ രാജ്യത്തെ വിദ്യാ ഭ്യാസ വിദഗ്ദര്‍ നിർദ്ദേശിക്കുന്ന രീതികൾ നടപ്പാക്കുകയാണ് വേണ്ടത് എന്നും ഇവർ ചൂണ്ടി ക്കാണിച്ചു.

- pma

വായിക്കുക: , ,

Comments Off on കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ

വിദ്യാഭ്യാസ ഗുണ നില വാര സൂചിക യില്‍ കേരളം ഒന്നാമത്

September 30th, 2019

niti-aayog-released-school-education-quality-index-ePathram

ന്യൂഡല്‍ഹി : നീതി ആയോഗ് പ്രസിദ്ധീ കരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ഗുണ നിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്.

സംസ്ഥാനങ്ങളി ലെയും കേന്ദ്ര ഭരണ പ്രദേശങ്ങളി ലെയും വിദ്യാ ഭ്യാസ മേഖല യുടെ പ്രവര്‍ത്തന ങ്ങളെ വില യിരുത്തു ന്നതാണ് School Education Quality Index – SEQI അഥവാ സ്‌കൂള്‍ വിദ്യാ ഭ്യാസ ഗുണ നിലവാര സൂചിക.

kerala-number-one-state-in-india-public-affairs-centre-ePathram

നീതി ആയോഗ് പ്രസിദ്ധീകരിച്ച പട്ടിക യില്‍ 82.17 എന്ന സ്‌കോര്‍ നേടി കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടു പിന്നില്‍ തമിഴ്‌ നാട് (73.35), ഹരിയാന (69.54) എന്നീ സംസ്ഥാന ങ്ങള്‍ നിലയുറപ്പിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ങ്ങള്‍ സ്വീകരി ച്ചിരിക്കുന്ന രീതി കളുടെ വിവിധ വശ ങ്ങള്‍ തിരി ച്ചറി യുവാനും അതു വഴി പുതിയ നിര്‍ദ്ദേശ ങ്ങള്‍ നല്‍കു വാനും കൂടി യാണ് SEQI തയ്യാറാക്കുന്നത്.

സൂചിക തയ്യാര്‍ ചെയ്യുന്നതി നായി വലിയ സംസ്ഥാന ങ്ങള്‍ (20), ചെറിയ സംസ്ഥാന ങ്ങള്‍ (8), കേന്ദ്ര ഭരണ പ്രദേശങ്ങള്‍ (7) എന്നിങ്ങനെ തരം തിരിച്ചിരുന്നു.

ചെറിയ സംസ്ഥാന ങ്ങളില്‍ ത്രിപുര, കേന്ദ്ര ഭരണ പ്രദേശ ങ്ങളില്‍ ചണ്ഡി ഗഡ് എന്നി ങ്ങനെ ഒന്നാം സ്ഥാനം നില നിര്‍ത്തി. സൂചിക യില്‍ ഏറ്റവും പിന്നി ലുള്ളത് ബിഹാര്‍ (37), ജാര്‍ ഖണ്ഡ്‌(30.65), അരുണാചല്‍ പ്രദേശ് (28.42) എന്നീ സംസ്ഥാനങ്ങളാണ്.

- pma

വായിക്കുക: , , , ,

Comments Off on വിദ്യാഭ്യാസ ഗുണ നില വാര സൂചിക യില്‍ കേരളം ഒന്നാമത്

Page 50 of 90« First...102030...4849505152...607080...Last »

« Previous Page« Previous « തണൽ മരം മുറിച്ചു : പ്രതിഷേധവു മായി പരിസ്ഥിതി പ്രവർത്തകർ
Next »Next Page » എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha