അബുദാബി : മലയാളം മിഷനും അബുദാബി കേരള സോഷ്യല്‍ സെന്ററും സംയുക്തമായി കേരള പ്പിറവി ദിനം ആഘോഷിച്ചു. ‘ഭൂമി മലയാളം’ എന്ന പ്രമേയ ത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മലയാളം മിഷൻ അബുദാബി മേഖലയുടെ മുന്‍ കണ്‍വീനര്‍ പി. പത്മ നാഭൻ ഉദ്ഘാടനം ചെയ്തു.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ അബുദാബി മേഖല യിലെ 29 കേന്ദ്ര ങ്ങളിലെ അദ്ധ്യാപകരെ ചിത്ര ശ്രീവത്സൻ പരി ചയ പ്പെടുത്തി. പ്രീത നാരായണൻ ഭാഷാ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
സഫറുല്ല പാലപ്പെട്ടി, ഷൈനി ബാലചന്ദ്രൻ, ഹാരിസ് എന്നിവര്‍ സംസാരിച്ചു. ദേവിക രമേശ് അവതരിപ്പിച്ച അക്ഷര പ്രണാമം, മലയാളം മിഷൻ വിദ്യാർത്ഥി കളുടെ വൈവിധ്യ ങ്ങളായ കലാ സാഹിത്യ പരിപാടികളും അരങ്ങേറി. ആമുഖമായി സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ പ്രശ്നോത്തരിയും നടന്നു.