ആസ്ക് ഐ ഐ ടിയൻസ് അബുദാബി യിൽ പ്രവര്‍ത്തനം ആരംഭിച്ചു

January 27th, 2020

ramesh-panikkar-ask-iiTians-in-abu-dhabi-ePathram
അബുദാബി : ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വിദ്യാ ഭ്യാസ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ സ്ഥാപനമായ ‘ആസ്‌ക് ഐ. ഐ. ടി. യൻസ്’ അബുദാബി യിൽ പരിശീലന കേന്ദ്രം ആരംഭിച്ചു. ഇന്ത്യ യിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ങ്ങളായ എ. ഐ. ഐ. എം. എസ്., ഐ. ഐ. ടി., എൻ. ഐ. ടി., ഐ. ഐ. ഐ. ടി. തുടങ്ങി യവ യിലും മറ്റു വിദേശ സർവ്വ കലാ ശാല കളിലും പ്രവേശനം നേടുന്നതി നുള്ള പരീക്ഷ കൾക്ക് വിദ്യാർത്ഥി കളെ സജ്ജരാക്കുന്ന പരിശീലന ക്ലാസ്സു കളാണ് ‘ആസ്‌ക് ഐ. ഐ. ടി.യൻസ്’ നൽകി വരുന്നത്.

അബുദാബി ഇലക്ട്ര റോഡിലെ ഹോണ്ടാ ഷോറൂമിനു പിന്നിലെ എ. ഡി.സി. പി. ടവർ (ബി) യിലാണ് അത്യാ ധുനിക സാങ്കേതിക സൗകര്യങ്ങളോടെ ‘ആസ്‌ക് ഐ. ഐ. ടി. യൻസ്’ പ്രവർത്തനം ആരംഭിച്ചത്.

പ്രവാസി വിദ്യാർത്ഥി കൾക്ക് ജീ, നീറ്റ്, സാറ്റ്, എം-സാറ്റ് പരീക്ഷകൾക്കായുള്ള പരിശീലന ത്തിന് വൻ തുക മുടക്കി നാട്ടിലേക്ക് പോകാതെ യു. എ. ഇ. യിൽ തന്നെ പഠനാവസരം ഒരുക്കുക യാണ് ആസ്‌ക് ഐ. ഐ. ടി. യൻസി ന്റെ ലക്ഷ്യം എന്ന് ഡയറക്ടർ രമേഷ് പണിക്കർ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഐ. ഐ. ടി. യിൽ നിന്ന് ഉന്നത വിജയം നേടിയ വരും സമർത്ഥരുമായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ ‘ആസ്‌ക് ഐ. ഐ. ടി. യൻസിന്റെ പ്രത്യേകത ആയിരിക്കും എന്ന് ഡയറ ക്ടറും കോ – ഫൗണ്ടറു മായ നിഷാന്ത് സിൻഹ പറഞ്ഞു.

യു. എ. ഇ. യിലെ അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ഏപ്രിൽ ആദ്യവാരം ആദ്യ ബാച്ചി ന്റെ ക്ലാസ്സു കൾക്ക് തുടക്കമാവും. ഏഴാം തരം മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടി കൾക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നും അധി കൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് യുവ തലമുറ യുടെ താൽപര്യ ങ്ങൾക്ക് അനു സരിച്ച് ഏറ്റവും നവീനമായ വിവര സാങ്കേതിക സംവി ധാനങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് ‘ആസ്‌ക് ഐ. ഐ. ടി. യൻസി ന്റെ ക്ലാസ്സുകൾ ഒരുക്കുന്നത്.

വിദ്യാർത്ഥി കൾക്കും രക്ഷിതാ ക്കൾ ക്കും ഉപകാര പ്രദ മാകും വിധം മൊബൈൽ ആപ്പ് വഴി യുള്ള പഠന രീതി യും അവലംബിക്കുന്നു എന്നും അധികൃതർ അറി യിച്ചു.

ആസ്‌ക് ഐ. ഐ. ടി.യൻസ് ജനറൽ മാനേജർ സതീഷ് റാവു, ഡയറക്ടർ എൻ. വി. മോഹൻ ദാസ്, അബുദാബി സെന്റർ മാനേജർ വിനീത് ഗാന്ധി, ഹൈ ലൈൻ ഗ്രൂപ്പ് ഡയറക്ടർ വി. ജി. ശ്രീജൻ എന്നിവർ വാര്‍ത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് : +971 2 44 42 245. 📱 +971 55 814 5487 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on ആസ്ക് ഐ ഐ ടിയൻസ് അബുദാബി യിൽ പ്രവര്‍ത്തനം ആരംഭിച്ചു

ഐ. എസ്. സി. ബേബി ഷോ വെള്ളിയാഴ്ച

January 22nd, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടി പ്പിക്കുന്ന ഐ. എസ്. സി. – അഹല്യ ബേബി ഷോ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. ഒരു വയസ്സു മുതൽ ആറു വയസ്സു വരെ യുള്ള അൻപതോളം കുരുന്നുകൾ ബേബി ഷോ യുടെ ഭാഗ മാവും.

കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ താൽപര്യ മുള്ള മാതാ പിതാ ക്കൾ ഐ. എസ്. സി. ഓഫീസു മായി ബന്ധപ്പെടണം എന്ന് ഭാര വാഹികള്‍ അറിയിച്ചു.

ഫോണ്‍ : 02 67 300 66

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. ബേബി ഷോ വെള്ളിയാഴ്ച

വിദ്യാര്‍ത്ഥി കള്‍ക്കായി പ്രബന്ധ രചനാ മത്സരം 

January 21st, 2020

ink-pen-literary-ePathram
അബുദാബി : ഇന്ത്യയുടെ റിപ്പബ്ലിക് ദിന ത്തോട് അനു ബന്ധിച്ച് സാംസ്കാരിക കൂട്ടായ്മ യായ സോഷ്യൽ ഫോറം അബുദാബി, സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ ക്കായി മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രബന്ധ രചനാ മത്സരം സംഘടിപ്പി ക്കുന്നു.

‘ജനാധിപത്യം : ഭാരതത്തിന്റെ കരുത്ത്’ ‘ Secularism: the soul of indian constitution ‘ എന്നതാണ് വിഷയം.

1000 മുതൽ 1500 വാക്കുകളിൽ കവിയാതെ എ4 പേജിൽ പി. ഡി. എഫ്. ഫോർ മാറ്റിൽ socialforumad @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തിൽ രചനകള്‍ അയക്കാ വുന്ന താണ്. അബുദാബി എമിറേറ്റിൽ 8, 9, 10 ക്ലാസ്സു കളിലെ വിദ്യാർ ത്ഥികൾക്കു പങ്കെടുക്കാം.

- pma

വായിക്കുക: , , ,

Comments Off on വിദ്യാര്‍ത്ഥി കള്‍ക്കായി പ്രബന്ധ രചനാ മത്സരം 

കെ. എസ്. സി. കലോത്സവം സമാപിച്ചു

January 21st, 2020

അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവം സമാപിച്ചു. ‘ബെസ്റ്റ് പെർഫോമർ ഓഫ് ദി ഇയർ’ ആയി ഋഷിക രാജീവൻ മറോളിയെ തെരഞ്ഞെ ടുത്തു. അബുദാബി ഭവൻസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥി നിയാണ് ഋഷിക രാജീവൻ.

ജൂനിയർ വിഭാഗ ത്തിൽ കെസിയ മേരി ജോൺ സൺ (സൺ റൈസ് പ്രൈവറ്റ് സ്കൂൾ), സീനി യർ വിഭാഗ ത്തിൽ അനാമിക അജയ് (മോഡൽ സ്കൂൾ), സബ് ജൂനിയർ വിഭാഗ ത്തിൽ ശ്രേഷ്ഠ മേനോൻ (മയൂർ പ്രൈവറ്റ് സ്കൂൾ), തന്മയ (ഡൽഹി പ്രൈവറ്റ് സ്കൂൾ, ഷാർജ), അമിയ രാജ് (ഭവൻസ്, അബു ദാബി) എന്നിവര്‍ ജേതാക്കളായി.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇന ങ്ങളിൽ 250 ഓളം മല്‍സരാര്‍ത്ഥി കള്‍ മാറ്റുരച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. കലോത്സവം സമാപിച്ചു

പള്‍സ് പോളിയോ : സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി നിര്‍വ്വഹിച്ചു

January 20th, 2020

pulse-polio-vaccine-ePathram
തിരുവനന്തപുരം : പോളിയോ എന്ന മാരക പകര്‍ച്ച വ്യാധിക്ക് എതിരെ നിതാന്ത ജാഗ്രത വേണം എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടി കളുടെ നാഢീ വ്യൂഹത്തെ ബാധി ക്കുന്ന ഒരു വൈറസ് രോഗ മാണ് വെള്ള ത്തില്‍ കൂടിയും ആഹാര ത്തില്‍ കൂടി യും പകരുന്ന പോളിയോ.

സാധാരണയായി രോഗം വന്ന് ഏതാനും ദിവസ ങ്ങള്‍ക്ക് ഉളളില്‍ തന്നെ രോഗം ഭേദമാകും എങ്കിലും പാര്‍ശ്വ ഫല മായി കൈ കാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിര മായ അംഗ വൈകല്യ ത്തിന് കാരണം ആവുകയും ചെയ്യാറുണ്ട്.

ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഇല്ലാതെ കാത്തു സൂക്ഷി ക്കുവാനായി മുന്‍ കരുതല്‍ എന്നോണം നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

distribution-of-polio-drops-started-ePathram

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി യുടെ സംസ്ഥാന തല ഉദ്ഘാടനം തിരു വനന്ത പുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നിര്‍വ്വ ഹിച്ചു കൊണ്ട് സംസാരി ക്കുക യായി രുന്നു ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

വലിയൊരു യജ്ഞമാണ് കേരളത്തില്‍ നടക്കുന്ന്. ജന ങ്ങളുടെ ശാരീരികവും മാനസികവു മായ ആരോഗ്യം നില നിര്‍ത്താന്‍ എല്ലാ മേഖല യിലൂടെയും പ്രവര്‍ത്തി ക്കുകയാണ്.

ഒട്ടേറെ പദ്ധതികളി ലൂടെയും ഒട്ടേറെ പ്രവര്‍ ത്തനങ്ങളി ലൂടെയും മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന മാണ് പോളിയോ പ്രതിരോധം എന്നത്. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം.

ഭാരതം 2014 ല്‍ പോളിയോ മുക്തമായി എങ്കി ലും പ്രതി രോധ പ്രവര്‍ ത്തന ങ്ങള്‍ നിര്‍ത്തു വാന്‍ സമയം ആയിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസു കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നത് നമ്മുടെ രാജ്യ ത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെ യാണ്. അതിനാല്‍ കൃത്യ മായ പോളിയോ വാക്‌സിന്‍ കൊടുത്തു കൊണ്ട് പ്രതിരോധം ശക്തി പ്പെടു ത്തേ ണ്ട താണ്.

ഏകദേശം 25 ലക്ഷത്തോളം കുരുന്നു കള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തു കള്‍ കൂടാതെ ട്രാന്‍സിറ്റ് ബൂത്തു കളും മൊബൈല്‍ ബൂത്തു കളും സജ്ജീകരി ച്ചിട്ടുണ്ട്. ഭവന സന്ദര്‍ശന ത്തിനായി 24,247 ടീമുകളെയും പരി ശീലനം നല്‍കി തെരഞ്ഞെടു ത്തിട്ടുണ്ട്. നേരത്തെ നടത്തിയ മുന്നൊരുക്കത്തിന്റെ വലിയൊരു യജ്ഞ മാണ് നടക്കുന്ന്.

ഇങ്ങനെ ശ്രദ്ധ യോടെ മുന്നേറുന്നത് കൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശു മരണ നിരക്കും മാതൃ മരണ നിരക്കും കുറവാണ്. പല രോഗ ങ്ങളേയും പ്രതി രോധി ക്കുവാൻ നമുക്കായി ട്ടുണ്ട് എന്നും മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പള്‍സ് പോളിയോ : സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി നിര്‍വ്വഹിച്ചു

Page 47 of 90« First...102030...4546474849...607080...Last »

« Previous Page« Previous « അങ്കണവാടി ജീവന ക്കാരുടെ സർവ്വേ : സഹകരണം അഭ്യര്‍ത്ഥിച്ച് അധികൃതര്‍
Next »Next Page » അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha