ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

June 20th, 2020

bus_epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച യിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. പരീക്ഷ കള്‍ക്കായി വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യേണ്ടതിനാലും അടുത്ത ദിവസങ്ങളിലെ പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് ലോക്ക് ഡൗണില്‍ ഇളവു നല്‍കിയിരിക്കുന്നത്.

ഈ ഞായറാഴ്ച, മറ്റു ദിവസങ്ങളിലെ പോലെയുള്ള സാധാരണ നിയന്ത്രണം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ വരും ആഴ്ചകളില്‍ ഈ ഇളവുകള്‍ ലഭിക്കുകയില്ല.

- pma

വായിക്കുക: , , , ,

Comments Off on ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

June 8th, 2020

covid-19-online-class-started-in-kerala-ePathram

തിരുവനന്തപുരം : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ പ്രവേശനം നേടുന്നതിനും ടി. സി.ക്കും (വിടുതൽ സർട്ടിഫിക്കറ്റ്) രക്ഷാ കർത്താ ക്കൾക്ക് ഇനി ഓണ്‍ ലൈനി ലൂടെ അപേക്ഷ സമർപ്പിക്കാം.

ടി. സി. ക്കായി അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമ അദ്ധ്യാപകർ ഓണ്‍ ലൈന്‍ വഴി ട്രാൻസ്ഫർ ചെയ്ത്, ടി. സി. യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് നല്‍കുകയും വേണം.

ഇതു സംബന്ധിച്ച സഹായക രേഖ കൾ, വീഡിയോ എന്നിവ ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. നേരിട്ട് അപേക്ഷ നൽകിയവർ ഇനി ഓൺ ലൈനിൽ അപേക്ഷിക്കേണ്ടതില്ല. (പി. എൻ. എക്സ്. 2072/2020)

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

June 5th, 2020

temple-masjid-church-image-by-humayunna-peerzaada-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കി.

ഇതു പ്രകാരം കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയ ങ്ങളില്‍ പ്രവേശിപ്പിക്കുക യുള്ളൂ. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങു കള്‍ അനുവദിക്കരുത്. ക്യുവില്‍ ആറടി അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കണം.

പ്രധാന പ്രവേശന കവാട ത്തില്‍ താപനില പരിശോധി ക്കുവാന്‍ സംവിധാനം ഉണ്ടാകണം. മാസ്ക് ധരിക്കാത്ത വരെ പ്രവേശി പ്പിക്കരുത്. ആളുകളെ ഒന്നിച്ച് അകത്തേ ക്ക് കടത്തരുത്. സമൂഹ പ്രാര്‍ത്ഥനക്കു വരുന്ന വര്‍ സ്വന്തം പായ കൊണ്ടു വരണം.

പരിശുദ്ധ ഗ്രന്ഥ ങ്ങളിലോ വിഗ്രഹത്തിലോ ഭക്തര്‍ തൊടാന്‍ പാടില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല. ആരാധനാലയ ത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം.

കൃത്യമായ ഇടവേളകളില്‍ ആരാധനാലയം വൃത്തിയാക്കി അണു വിമുക്തമാക്കുകയും വേണം. ഗർഭിണി കളും 10 വയസ്സിന് താഴെയുള്ള വരും 65 വയസ്സു കഴിഞ്ഞ വരും മറ്റ് അസുഖ ങ്ങളുള്ള വരും വീടു കളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങരുത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ലോക്ക് ഡൗണ്‍- അണ്‍ ലോക്ക് 1 ന്റെ ഭാഗ മായി ജൂണ്‍ എട്ടു മുതല്‍ ആരാധനാ ലയ ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നും അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടു വിക്കു മ്പോള്‍ ഇക്കാര്യ ങ്ങള്‍ എല്ലാം ആരാധ നാലയ ങ്ങളുടെ മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം എന്നും മാര്‍ഗ്ഗ രേഖ യില്‍ ആവശ്യ പ്പെട്ടി ട്ടുണ്ട്.

Image Credit : humayunna peer zaada

- pma

വായിക്കുക: , , , , , ,

Comments Off on ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

June 5th, 2020

temple-masjid-church-image-by-humayunna-peerzaada-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കി.

ഇതു പ്രകാരം കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയ ങ്ങളില്‍ പ്രവേശിപ്പിക്കുക യുള്ളൂ. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങു കള്‍ അനുവദിക്കരുത്. ക്യുവില്‍ ആറടി അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കണം.

പ്രധാന പ്രവേശന കവാട ത്തില്‍ താപനില പരിശോധി ക്കുവാന്‍ സംവിധാനം ഉണ്ടാകണം. മാസ്ക് ധരിക്കാത്ത വരെ പ്രവേശി പ്പിക്കരുത്. ആളുകളെ ഒന്നിച്ച് അകത്തേ ക്ക് കടത്തരുത്. സമൂഹ പ്രാര്‍ത്ഥനക്കു വരുന്ന വര്‍ സ്വന്തം പായ കൊണ്ടു വരണം.

പരിശുദ്ധ ഗ്രന്ഥ ങ്ങളിലോ വിഗ്രഹത്തിലോ ഭക്തര്‍ തൊടാന്‍ പാടില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല. ആരാധനാലയ ത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം. കൃത്യമായ ഇടവേള കളില്‍ ആരാധനാലയം വൃത്തിയാക്കി അണു വിമുക്ത മാക്കു കയും വേണം.

ഗർഭിണി കളും 10 വയസ്സിന് താഴെ യുള്ള വരും 65 വയസ്സു കഴിഞ്ഞ വരും മറ്റ് അസുഖ ങ്ങളുള്ള വരും വീടു കളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധ മായ അടിയന്തര ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങരുത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ലോക്ക് ഡൗണ്‍- അണ്‍ ലോക്ക് 1 ന്റെ ഭാഗ മായി ജൂണ്‍ എട്ടു മുതല്‍ ആരാധനാ ലയ ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നും അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടു വിക്കു മ്പോള്‍ ഇക്കാര്യ ങ്ങള്‍ എല്ലാം ആരാധ നാലയ ങ്ങളുടെ മാനേജ്‌മെന്റുകള്‍ ഉറപ്പു വരുത്തണം എന്നും മാര്‍ഗ്ഗ രേഖ യില്‍ ആവശ്യ പ്പെട്ടി ട്ടുണ്ട്.

Image Credit : humayunna peer zaada

- pma

വായിക്കുക: , , , , , ,

Comments Off on ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

ഓൺ ലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി ബദൽ സംവിധാനം

June 2nd, 2020

sslc-plus-two-students-ePathram
തിരുവനന്തപുരം : ഓൺലൈൻ വിദ്യാഭ്യാസ സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്. എഫ്. ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലി വിഷനുകൾ വാങ്ങുന്ന തിനുള്ള ചെലവിന്റെ 75 % കെ. എസ്. എഫ്. ഇ. സബ്‌സിഡി യായി നൽകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവന ക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയ തിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക.

അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കുന്ന തിനുള്ള മറ്റു ചെലവു കളും ടെലിവിഷന്റെ 25 % ചെലവും തദ്ദേശ ഭരണ സ്ഥാപന ങ്ങൾ വഹിക്കുകയോ സ്‌പോൺസർ മാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പു കൾ വാങ്ങുന്ന തിനുള്ള ഒരു സ്‌കീം കെ. എസ്. എഫ്. ഇ. രൂപം നൽകുന്നുണ്ട്.

കെ. എസ്. എഫ്. ഇ. യുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സി. ഡി. എസു. കളിലാണ് ഈ സ്‌കീം നടപ്പാക്കുക. ഹൈടെക് പദ്ധതി യുടെ ഭാഗമായി ലഭ്യ മാക്കിയ 1.2 ലക്ഷം ലാപ്‌ ടോപ്പുകൾ, 7000 പ്രോജക്ടറു കൾ, 4545 ടെലി വിഷനുകൾ തുടങ്ങിയവ, അവ ആവശ്യമായ പ്രദേശത്ത് കൊണ്ടു പോയി ഉപയോഗി ക്കുവാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

(പി. എൻ. എക്സ്. 2001/2020)

- pma

വായിക്കുക: , , , ,

Comments Off on ഓൺ ലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി ബദൽ സംവിധാനം

Page 45 of 91« First...102030...4344454647...506070...Last »

« Previous Page« Previous « കൊവിഡ് പടര്‍ന്നത് ‘നമസ്തേ ട്രംപ്’ പരിപാടി യിൽ നിന്ന് : ആരോപണവു മായി ശിവ സേന നേതാവ്
Next »Next Page » അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha