സ്‌കൂള്‍ അഫിലിയേഷൻ ജൂണ്‍ 30 വരെ നീട്ടി

April 26th, 2020

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : സി. ബി. എസ്. ഇ. സ്കൂളു കളുടെ അഫിലി യേഷന്‍ അവസാന തിയ്യതി ജൂണ്‍ 30 വരെ നീട്ടിയ തായി അറിയിപ്പ്. അഫിലിയേഷന്നു വേണ്ടി അപേക്ഷി ക്കുവാ നുള്ള തിയ്യതി മാര്‍ച്ച് 30 ആയിരുന്നു. കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തില്‍ ഇത് ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം ഇല്ലാത്തതു കൊണ്ടും നിലവില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ ആയതി നാലും ഇപ്പോള്‍ സ്കൂള്‍ അഫിലിയഷനുള്ള അവസാന തിയ്യതി ജൂണ്‍ 30 വരെ നീട്ടി എന്ന് സി. ബി. എസ്. ഇ.  വാര്‍ത്താ ക്കുറിപ്പ് ഇറക്കി.

- pma

വായിക്കുക: , ,

Comments Off on സ്‌കൂള്‍ അഫിലിയേഷൻ ജൂണ്‍ 30 വരെ നീട്ടി

ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും

April 10th, 2020

education-minister-prof-c-raveendra-nath-ePathram
തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ് ടു പരീക്ഷ കള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു  മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പിന്‍ വലിക്കു കയും സാമൂഹിക അലകം പാലിക്കേണ്ടതില്ല എന്ന സ്ഥിതി വരുകയും ചെയ്യുമ്പോഴാകും പരീക്ഷ നടത്തുക. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചി ക്കുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീയ്യതി ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ന്യൂസ് ചാനലി ന്റെ പ്രത്യേക പരി പാടി യിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുറച്ചു  പാഠ്യ ദിനങ്ങൾ നഷ്ടപ്പെട്ടു എങ്കിലും ബാക്കി യുള്ള ദിവസ ങ്ങളില്‍ ശാസ്ത്രീയ മായി പുനഃ ക്രമീ കരിച്ചു കൊണ്ട് കുട്ടി കളുടെ എല്ലാ അവകാശ ങ്ങളും നില നിര്‍ത്തി ക്കൊണ്ടും പോയ വര്‍ഷ ങ്ങളില്‍ കുട്ടി കള്‍ എങ്ങനെ പരീക്ഷ എഴുതിയോ പരീക്ഷ കാലത്ത് എന്തെല്ലാം അവകാശ ങ്ങള്‍ അവര്‍ക്ക് ലഭിച്ചുവോ അതെല്ലാം പൂര്‍ണ്ണ മായും നില നിര്‍ത്തി ക്കൊണ്ട് തന്നെ ഇത്തവണയും പരീക്ഷ നടത്തും.

മറ്റു വഴികള്‍ ഇല്ലാതെ വന്നാല്‍ ഓണ്‍ ലൈന്‍ പരീക്ഷ യും നടത്തുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും

കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി

March 4th, 2020

kerala-students-epathram
അബുദാബി : പൊതു – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് മാർച്ച് 8 ഞായറാഴ്ച മുതൽ നാലാഴ്ച അവധി പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് ഇറക്കി.

കൊറോണ വൈറസ് (Covid-19) പരക്കുന്നതു തടയു വാനുള്ള പ്രതിരോധ പ്രവർ ത്തന ങ്ങൾ ശക്തമാക്കു ന്നതിനും അതോടൊപ്പം വിദ്യാര്‍ത്ഥിക ളുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ കൂടി ലക്ഷ്യം വെച്ചു കൊണ്ടാണ് ഇൗ നടപടി.

പൊതുമേഖല യിലെയും സ്വകാര്യ മേഖല യിലെയും സ്‌കൂളുകള്‍ക്കും ഒപ്പം തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്.

വിദ്യാലയ ങ്ങളുടെ വസന്തകാല അവധി നേരത്തെ ആക്കുകയാണ് എന്നും മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു. അവധി മുന്‍ നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്ന തിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ പരിസരം, ക്ലാസ്സ് മുറികള്‍, ബസ്സു കള്‍ എന്നിവ വൃത്തി യാക്കുവാനും അണു വിമുക്തമാക്കുവാനും അതിലൂടെ കൂടുതല്‍  സുരക്ഷിതം ആക്കുവാനും വേണ്ടിയുള്ള പ്രവർത്തന ങ്ങൾ ഉൗർജ്ജിതമായി നടത്തും.

- pma

വായിക്കുക: , , , ,

Comments Off on കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി

ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു

March 2nd, 2020

aravind-ravi-palode-mushrif-mall-talentology-2020-ePathram
അബുദാബി : ലുലു ഗ്രൂപ്പ് മുഷിരിഫ് മാളിൽ സംഘടി പ്പിച്ച ‘ടാലന്റോളജി-2020’ മത്സര വിജയികളെ പ്രഖ്യാ പിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗ ക്കാർക്കായി സംഘടി പ്പിച്ച ‘ടാലന്റോളജി’ യില്‍ കുട്ടി കളുടെ വിഭാഗ ത്തിൽ പീറ്റർ ആന്റണി വിലേഗാസ് റോസില്ല (ഫിലി പ്പിനോ), മുതിർന്നവ രുടെ വിഭാഗ ത്തിൽ സൂര്യ ബദ്രിനാഥ് (ഇന്ത്യ) എന്നിവര്‍ വിജയി കളായി.

lulu-mushrif-mall-talentology-2020-winner-surya-badrinath-ePathram

ലബനീസ് സംഗീതജ്ഞൻ ക്രിസ് ഫേഡ് മുഖ്യ അതിഥി ആയിരുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർ നാഷ ണൽ ഉദ്യോഗസ്ഥർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സമ്മാനാർഹരുടെ പ്രകടനങ്ങളും അവതരിപ്പിച്ചു.

പതിനായിരത്തോളം കലാ പ്രതിഭ കള്‍ മാറ്റുരച്ച മല്‍സങ്ങളിൽ നിന്നുമാണ് ഫൈനല്‍ മല്‍സര ത്തിലെ 12 പേരെ കണ്ടെത്തിയത്. വിജയികൾക്ക് 5000 ദിർഹവും ബാക്കിയുള്ളവർക്ക് 1000 ദിർഹം വീതവും സമ്മാനിച്ചു.

വിവിധ നാടു കളിൽ നിന്നുള്ള പ്രതിഭകൾക്ക് കലാ പ്രകടന ത്തിന് വേദി ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ മുഷിരിഫ് മാൾ സംഘടിപ്പിച്ചു വരുന്ന വാർഷിക മെഗാ മേള യാണ് ‘ടാലന്റോളജി’ എന്ന് മാനേജർ അരവിന്ദ് രവി പാലോട് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു

അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

February 27th, 2020

ayush-international-conference-exhibition-ePathram
ദുബായ് : അന്തര്‍ ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെന്റ റിൽ നടക്കും. കേന്ദ്ര സഹ മന്ത്രി മാരായ ശ്രീപദ് നായിക്, വി. മുരളീ ധരൻ എന്നി വർ ഉദ്ഘാടന സമ്മേളന ത്തിൽ സംബന്ധിക്കും.

ആയുർവേദ, യോഗ ആന്‍ഡ് നാച്ചു റോപ്പതി, യുനാനി, സിദ്ധ,ഹോമി യോപ്പതി എന്നിവ യുടെ സമ്മോഹന മായ ആയുഷ് സമ്മേളനത്തിൽ ഈ മേഖല കളിലെ വിദഗ്ധർ പ്രബന്ധ ങ്ങൾ അവതരിപ്പിക്കും. 25 രാജ്യ ങ്ങളിൽ നിന്നുമായി ആയിരത്തി ഇരു നൂറോളം പ്രതി നിധി കൾ ആയുഷ് സമ്മേളന ത്തില്‍ പങ്കെടുക്കും എന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുൽ അറിയിച്ചു.

ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടു പിടി ത്ത ങ്ങൾ, ചികിത്സാ രീതി കൾ, ഗവേഷണ ങ്ങൾ, ഔഷധ ങ്ങൾ എന്നിവ യെ കുറിച്ചുള്ള വിവര ങ്ങൾ പരസ്പരം കൈ മാറു കയും ആയുഷ് ഉൽപന്ന ങ്ങളുടെ വിപണന ത്തിലും മറ്റും ഇന്ത്യ യും യു. എ. ഇ. യും തമ്മി ലുള്ള സഹകരണം വർദ്ധിപ്പിക്കുക യുമാണ് ആയുഷ് സമ്മേളന ത്തിലൂടെ ലക്ഷ്യം വെക്കു ന്നത്.

- pma

വായിക്കുക: , , ,

Comments Off on അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

Page 43 of 89« First...102030...4142434445...506070...Last »

« Previous Page« Previous « 2000 രൂപ നോട്ടു കള്‍ എ ടി എമ്മു കളില്‍ നിന്ന്പിന്‍ വലിക്കുന്നു
Next »Next Page » ശിഹാബ് തങ്ങൾ അവാർഡ് : ശശി തരൂർ എം. പി. അബുദാബിയില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha