ജയ്പുര്‍ : വിവാഹിതയായ സ്ത്രീ, അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം എന്ന് രാജസ്ഥാന്‍ ഹൈക്കോടതി. വിവാഹിതയും ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു താമസിക്കുന്ന മുപ്പതു വയസ്സു കാരിയും അവരൊടൊപ്പം ഒന്നിച്ചു താമസിക്കുന്ന കൂട്ടുകാരനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി വന്നത്.
ഭര്‍തൃ ഗൃഹത്തില്‍ നിന്നുള്ള ഗാര്‍ഹിക പീഡനം കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്നതാണ് എന്നും ഇപ്പോള്‍ സുഹൃത്തുമായിട്ടാണ് താമസിക്കുന്നത് എന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
മാത്രമല്ല ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ജീവനു ഭീഷണി നേരിടുന്നു എന്നും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണ്. രണ്ടു പേരുടേയും ഇഷ്ട പ്രകാരം തന്നെയാണ് ഒന്നിച്ചു താമസിക്കുന്നത് എന്നും ഇരുവരും കോടതിയെ അറിയിച്ചു.
വിവാഹിതയായ ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാതെ രണ്ടാം ഹര്‍ജി ക്കാരനായ യുവാവും ഒന്നിച്ചു താമസിക്കുന്നു എന്നത് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്നും വ്യക്തമാണ്.
ഇങ്ങിനെ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമ വിരുദ്ധ വും സാമൂഹിക വിരുദ്ധവുമായ ബന്ധ ങ്ങളുടെ വിഭാഗ ത്തില്‍ ഉള്‍പ്പെടുന്നത് ആയതുകൊണ്ട് രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കുന്ന വിധത്തി ലുള്ള സ്ത്രീ – പുരുഷ ബന്ധം നിയമ വിരുദ്ധമാണ് എന്നുള്ള അലഹ ബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ്മ വിധി പ്രസ്താവിച്ചത്. മാത്രമല്ല, ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണം നല്‍കണം എന്നുള്ള അപേക്ഷയും തള്ളിക്കളഞ്ഞു.
- വിവാഹേതര ബന്ധം കുറ്റകരമാക്കണം
- നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നത് അതിക്രമം
- വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ല : സുപ്രീം കോടതി
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, മനുഷ്യാവകാശം, വിവാദം