വേറിട്ട അനുഭവ മായി അബു ദാബി സാഹിത്യോത്സവ്

January 13th, 2019

logo-risala-study-circle-rsc-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) കലാലയം സംഘടിപ്പിച്ച അബു ദാബി സിറ്റി സെന്‍ട്രല്‍ സാഹിത്യോ ത്സവ്, പരി പാടി കളുടെ വൈവിധ്യത്താൽ ശ്രദ്ധേയമായി.

ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.) സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹംസ അഹ്സനി ഉദ്ഘാടനം ചെയ്ത സമ്മേളന ത്തിൽ ആര്‍. എസ്. സി. സെൻ ട്രൽ കമ്മിറ്റി ചെയർ മാൻ സുബൈർ ബാലു ശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

abudhabi-rsc-sahithyolsav-inaugurated-abubacker-azhari-ePathram

അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ഡയറ ക്ടർ ബോർഡ് മെമ്പർ ഖാൻ സുറൂർ സമാൻ ഖാൻ ദേശീയ ഉദ്ഗ്രഥന സമ്മേളന – ദൃശ്യാവിഷ്‌ക്കാരം സ്വിച്ച് ഓൺ കർമ്മം നിർവ്വ ഹിച്ചു. സാഹിത്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ സംബന്ധിച്ചു.

ആർ. എസ്. സി. ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗ വും സ്വാഗത സംഘം ജനറൽ കൺ വീന റുമായ അബ്ദുൽ ബാരി പട്ടുവം, നാസർ മാസ്റ്റർ, ഫഹദ് സഖാഫി തുടങ്ങി യവർ പ്രസംഗിച്ചു.

മുപ്പത് യൂണിറ്റു കളിൽ നിന്നും മികവ് തെളിയിച്ച് ഖാലിദിയ, നാദിസിയ, മദീന സായിദ്, മുറൂർ, അൽ വഹ്ദ എന്നീ സെക്ടറു കളിൽ നടന്ന മത്സര ങ്ങളിൽ ജേതാ ക്കളായ നാനൂറോളം പ്രതിഭ കളാണ് 79 ഇനങ്ങ ളിൽ വാദി ഹത്ത, വാദി ശീസ്, വാദി സിജി എന്നീ വേദി കളി ലായി തങ്ങളുടെ പ്രകടനം കാഴ്‌ച വെച്ചത്.

അൽ വഹ്ദ, നാദിസിയ, ഖാലിദിയ സെക്ടറുകൾ യഥാ ക്രമം ഒന്ന, രണ്ട്, മൂന്ന് സ്ഥാന ങ്ങൾ കരസ്ഥ മാക്കി. ഖാലിദിയ സെക്ട റിലെ ഫഹീം അബ്ദുൽ സലാം കലാ പ്രതിഭ യായും മുറൂര്‍ സെക്ട റിലെ മുഹമ്മദ്‌ റമീസ്, നാദിസിയ്യ സെക്ടറിലെ ഫാത്തിമ മുഹമ്മദ്‌ എന്നിവർ സർഗ്ഗ പ്രതിഭ കൾ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഐ. സി. എഫ്. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ സഖാഫി തിരു വത്ര യുടെ അദ്ധ്യക്ഷത യിൽ നടന്ന സമാ പന സമ്മേ ളനം ആർ. എസ്. സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്തു.

പ്രവാസി രിസാല എക്സി ക്യൂട്ടീവ് എഡിറ്റർ ടി. എ. അലി അക്ബർ സന്ദേശ പ്രഭാ ഷണം നടത്തി. ഷമീം തിരൂർ, സക്കരിയ ശാമിൽ ഇർ ഫാനി, സി. ഒ. കെ. മുഹ മ്മദ് മാസ്റ്റർ, സിദ്ധീഖ് അൻവരി, ലത്തീഫ് ഹാജി മാട്ടൂൽ, ഹംസ മദനി, ഖാസിം പുറ ത്തീൽ, അബ്ദു റഹ്മാൻ ഹാജി, പി. സി. ഹാജി കല്ലാച്ചി, നദീർ മാസ്റ്റർ, സുഹൈൽ പാല ക്കോട്, സമദ് സഖാഫി, ഹനീഫ ബാലു ശ്ശേരി, സിദ്ധീഖ് പൊന്നാട്, അസ്ഫർ മാഹി, യാസിർ വേങ്ങര തുടങ്ങി യവർ സംബന്ധിച്ചു. സഈദ് വെളിമുക്ക് സ്വാഗ തവും നൗഫൽ ഉപവനം നന്ദിയും പറഞ്ഞു.

സാഹിത്യോത്സവ് അങ്കണത്തിൽ ഒരുക്കിയ മഴ വിൽ സംഘം, ഇശൽ മെഹ്ഫിൽ എന്നീ വേദി കളിൽ ഗാന ആലാ പനവും മീഡിയ വാൾ, ആർട്ട്‌ ഗ്യാലറി, ഐ. പി. ബി. പവ ലിയൻ, എന്നി വിട ങ്ങളി ലായി വിദ്യാഭ്യാസ – സാഹിത്യ- സാംസ്കാ രിക സെഷനു കളും നടന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on വേറിട്ട അനുഭവ മായി അബു ദാബി സാഹിത്യോത്സവ്

കെ. എസ്. സി. സാഹിത്യോ ത്സവ വും യുവ ജനോ ത്സവവും – ഫെബ്രു വരി യില്‍

January 7th, 2019

ink-pen-literary-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പി ക്കുന്ന സാഹിത്യോ ത്സവം, യുവ ജനോ ത്സവം എന്നിവ ഫെബ്രുവരി 1, 7, 8, 9 എന്നീ തീയ്യതി കളിൽ നടക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

പങ്കെടുക്കു വാൻ ആഗ്രഹിക്കുന്നവർ ജനുവരി 25 ന് മുൻപായി അപേക്ഷിക്കുക.

കൂടു തൽ വിവരങ്ങൾക്ക് 02- 631 44 55, 050 148 3087, 050 901 5446 എന്നീ നമ്പറു കളിൽ ബന്ധ പ്പെടുക.

- pma

വായിക്കുക: , , , , , ,

Comments Off on കെ. എസ്. സി. സാഹിത്യോ ത്സവ വും യുവ ജനോ ത്സവവും – ഫെബ്രു വരി യില്‍

സമാജം തുഷാര സന്ധ്യ സമാപിച്ചു

December 30th, 2018

malayalee-samajam-winter-camp-ePathram

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിന്‍റര്‍ ക്യാമ്പ് (തുഷാര സന്ധ്യ) കുട്ടികള്‍ അവ തരി പ്പിച്ച വര്‍ ണ്ണാഭ മായ കലാ പരി പാടി കളോ ടെ സമാപിച്ചു. “Life is simple Don’t Complicate it” എന്ന സന്ദേശം നല്‍കി ക്കൊണ്ട് ഇമോജി, ഒ. എം. ജി., ഹാഷ് ടാഗ്, ടിക്ക് ടോക് എന്നി 4 വിഭാഗ ങ്ങളി ലാ യാണ് ക്യാമ്പ് സംഘടി പ്പിച്ചത്.

thushara-sandhya-samajam-winter-camp-ePathram

10 ദിവസങ്ങളിലായി നടന്ന തുഷാര സന്ധ്യ യില്‍ സംഗീതം, മിമിക്രി, പപ്പറ്റ് ഷോ, കുംഗ്ഫൂ, കളരി തുട ങ്ങിയ വൈവിധ്യങ്ങ ളായ പരി ശീലന ക്യാമ്പു കളാണ് കുട്ടി കള്‍ ക്കായി ഒരുക്കി യിരുന്നത്.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടി കള്‍ക്കും മെഡലും സര്‍ട്ടി ഫിക്കറ്റും വിതരണം ചെയ്തു.

സമാജം പ്രസിഡണ്ട് ടി. എ. നാസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, ട്രഷര്‍ സാംസന്‍, വനിതാ വിഭാഗം കണ്‍വീനര്‍ അപര്‍ണ്ണ സന്തോഷ്‌, ബാലവേദി പ്രസിഡണ്ട് ആദില്‍ അന്‍സാര്‍, ഷിജിന്‍ പാപ്പച്ചന്‍, അഹദ് വെട്ടൂര്‍, സുനില്‍ ഷൊര്‍ണൂര്‍, അനുപ ബാനര്‍ജി, നിമ്മി ജോഷി തുടങ്ങി യവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമാജം തുഷാര സന്ധ്യ സമാപിച്ചു

എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു

December 27th, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാ പിച്ചു. 2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ ആയി രിക്കും പരീക്ഷ കൾ നടക്കുക. ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റി ക്സ്) പരീക്ഷ യും നടക്കും.

entrance-exam-kerala-engineering-ePathram

കേരള ത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങ ളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങളിലും എഞ്ചി നീയ റിംഗ് പ്രവേശന പരീക്ഷ നടത്തു ന്നതായി രിക്കും എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , ,

Comments Off on എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു

സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

December 19th, 2018

skssf-sargalayam-2018-ePathram

അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മറ്റി സംഘടി പ്പിക്കുന്ന ‘സത്യ ധാര സർഗ്ഗ ലയം-2018’ ഔപ ചാരിക ഉദ്‌ഘാടനം ഡിസംബര്‍ 19 ബുധനാഴ്ച രാത്രി 8 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

skssf-sarga-layam-2018-press-meet-ePathram

സെന്‍ററി ലെ അഞ്ചു വേദി കളിലാ യി ഡിസംബര്‍ 21, 23, 28 തീയ്യതി കളില്‍ നടക്കുന്ന ‘സർഗ്ഗലയം 2018’ കലാ – സാഹിത്യ മത്സര ങ്ങ ളില്‍ തലസ്ഥാനത്തെ വിവിധ സ്കൂളു കളില്‍ നിന്നു മായി സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാര്‍ ത്ഥി കള്‍ പങ്കെടുക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.

മേഖല, ജില്ലാ, സോണൽ തല ങ്ങളി ലായി ഒരുക്കുന്ന സംസ്ഥാന തല സർഗ്ഗ ലയ ത്തിൽ അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖിറാ അത്ത്, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുര്‍ദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, വാർത്ത തയ്യാറാക്കൽ, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങി 54 ഇന ങ്ങളി ലായി രിക്കും മത്സര ങ്ങള്‍ നടക്കുക.

വാർത്താ സമ്മേളനത്തിൽ സലിം നാട്ടിക, സാബിര്‍ മാട്ടൂല്‍, മൻസൂർ മൂപ്പൻ, ഷാഫി വെട്ടി ക്കാട്ടിരി എന്നി വര്‍ പങ്കെടുത്തു. സർഗ്ഗ ലയം ദേശീയ തല മത്സര ങ്ങൾ, 2019 ഫെബ്രുവരി 8 നു ഷാർജ യിൽ വെച്ചു സംഘടി പ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

Page 60 of 90« First...102030...5859606162...708090...Last »

« Previous Page« Previous « സപ്ത സ്വര രാഗ ലയ : സംഗീത പ്രതിഭ കളെ ആദരിച്ചു
Next »Next Page » മാധ്യമ പ്രവർത്തകരെ അബുദാബി പോലീസ് ആദരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha