മലയാളി വിദ്യാർത്ഥിനി യുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു

November 5th, 2019

a-cruise-to-my-world-book-releae-sharjah-book-fair-ePathram
ഷാർജ : അന്താരാഷ്ട്ര പുസ്തക മേള യിൽ പ്രമുഖ എഴുത്തു കാരുടെ സൃഷ്ടികൾ അനാ വരണം ചെയ്യ പ്പെടുന്ന ചടങ്ങു കൾക്ക് ഇടയിൽ മലയാളി വിദ്യാർ ത്ഥിനി യുടെ പുസ്തക പ്രകാശനം ശ്രദ്ധേയ മായി.

ഔർ ഓണ്‍ പബ്ലിക് സ്കൂളിലെ ആറാം തര ത്തില്‍ പഠിക്കുന്ന ജസ്റ്റീന ജിബിൻ രചിച്ച ‘A Cruise To My World’ എന്ന പുസ്തക ത്തിന്റെ പ്രകാശനം റിയാസ് ചേലേരി, ഇബ്രാഹിം മുഹമ്മദ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

എഴുത്തു കാരനും വാഗ്മി യുമായ ബഷീർ തിക്കോടി, അഡ്വ. മുഹമ്മദ് സാജിദ്, ജിബിൻ, ജോമിന, ജെന്നി, അഫ്സൽ ശ്യാം, സഹൽ പുറക്കാട്, സി. കെ. ബഷീർ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മലയാളി വിദ്യാർത്ഥിനി യുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു

കേരള പ്പിറവി : ‘ഭൂമി മലയാളം’ ശ്രദ്ധേയമായി

November 4th, 2019

logo-malayalam-mission-of-kerala-government-ePathram
അബുദാബി : മലയാളം മിഷനും അബുദാബി കേരള സോഷ്യല്‍ സെന്ററും സംയുക്തമായി കേരള പ്പിറവി ദിനം ആഘോഷിച്ചു. ‘ഭൂമി മലയാളം’ എന്ന പ്രമേയ ത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മലയാളം മിഷൻ അബുദാബി മേഖലയുടെ മുന്‍ കണ്‍വീനര്‍ പി. പത്മ നാഭൻ ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ അബുദാബി മേഖല യിലെ 29 കേന്ദ്ര ങ്ങളിലെ അദ്ധ്യാപകരെ ചിത്ര ശ്രീവത്സൻ പരി ചയ പ്പെടുത്തി. പ്രീത നാരായണൻ ഭാഷാ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

സഫറുല്ല പാലപ്പെട്ടി, ഷൈനി ബാലചന്ദ്രൻ, ഹാരിസ് എന്നിവര്‍ സംസാരിച്ചു. ദേവിക രമേശ് അവതരിപ്പിച്ച അക്ഷര പ്രണാമം, മലയാളം മിഷൻ വിദ്യാർത്ഥി കളുടെ വൈവിധ്യ ങ്ങളായ കലാ സാഹിത്യ പരിപാടികളും അരങ്ങേറി. ആമുഖമായി സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ പ്രശ്നോത്തരിയും നടന്നു.

- pma

വായിക്കുക: , , , ,

Comments Off on കേരള പ്പിറവി : ‘ഭൂമി മലയാളം’ ശ്രദ്ധേയമായി

മലയാളം മിഷൻ പ്രവേശനോൽസവം ബദാ സായിദില്‍

November 3rd, 2019

aa-malayalam-first-letter-ePathram
അബുദാബി : എവിടെ യെല്ലാം മലയാളി അവിടെ യെല്ലാം മലയാളം എന്ന ആശയവു മായി മലയാളം മിഷൻ നടത്തുന്ന മലയാള ഭാഷാ പഠന ക്ലാസ്സു കളിലേ ക്കുള്ള പ്രവേശനോൽ സവം ബദാ സായിദില്‍ വെച്ച് നടന്നു.

കേരളാ സോഷ്യല്‍ സെന്റ റിന്റെ നേതൃത്വ ത്തില്‍, അബുദാബി യുടെ പടി ഞ്ഞാറൻ മേഖല യായ ബദാ സായിദ് ലൈഫ് ലാബ് മ്യൂസി ക്കൽ തീയ്യേറ്ററിൽ ഒരു ക്കിയ പരിപാടി യില്‍ നാല്പ്പ തോളം കുട്ടികള്‍ പേര്‍ റജിസ്റ്റര്‍ ചെയ്തു.

കെ. എസ്. സി. ജനറല്‍ സെക്രട്ടറി ബിജിത് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കോഡിനേറ്റർ വി. പി. കൃഷ്ണ കുമാർ, അദ്ധ്യാപകൻ മധു പരവൂർ, ലൈഫ് ലാബ് ചെയർ മാൻ രവി എളവള്ളി, സെക്രട്ടറി പ്രേം ഷാജ് പള്ളിമൺ, കുസൃതി ക്കൂട്ടം പ്രസി ഡണ്ട് യൂഹാൻ റജി, അദ്ധ്യാപകരായ ബോബ്, ഐശ്വര്യ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on മലയാളം മിഷൻ പ്രവേശനോൽസവം ബദാ സായിദില്‍

ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

October 31st, 2019

india-to-adopt-brazil-model-human-milk-bank-ePathram
ന്യൂഡൽഹി : രാജ്യത്ത് ശിശു മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി മുല പ്പാൽ ബാങ്കുകള്‍ സ്ഥാപിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുളുടെ മാതൃക യിലാണ് ഇന്ത്യയിലും ഇതു നടപ്പാക്കുക എന്നും മന്ത്രി അറിയിച്ചു.

ശേഖരിച്ച മുലപ്പാൽ പാസ്ച്വറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു 6 മാസം വരെ കേടു വരാതെ റഫ്രി ജറേ റ്ററിൽ സൂക്ഷിക്കാൻ കഴി യുന്ന സംവി ധാന മാണ് മുലപ്പാൽ ബാങ്കുകളില്‍.

പ്രസവ സമയത്തും വാക്സി നേഷനു വരുമ്പോഴുമാണ് മുലപ്പാല്‍ ശേഖരിക്കുക. ബ്രിക് രാജ്യ ങ്ങളിലെ ആരോഗ്യ മന്ത്രി മാരുടെ സമ്മേളനം കഴിഞ്ഞു വന്ന തിനു ശേഷം മാധ്യമ ങ്ങളോടു സംസാരി ക്കുകയാ യിരുന്നു മന്ത്രി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

എസ്. എസ്. എൽ. സി. – ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതല്‍

October 31st, 2019

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : 2019 – 2020 അധ്യയന വർഷ ത്തിലെ എസ്. എസ്. എൽ. സി., ഹയർ സെക്കൻഡറി പരീക്ഷ കൾ 2020 മാർച്ച് 10 മുതല്‍ ആരംഭിക്കും.

രാവിലെ മുതല്‍ തുടങ്ങുന്ന പരീക്ഷ യില്‍ ഒരു ബെഞ്ചിൽ രണ്ട് എസ്. എസ്. എൽ. സി. വിദ്യാര്‍ത്ഥികളും നടുവില്‍ ഒരു ഹയർ സെക്കൻഡറി വിദ്യാര്‍ത്ഥിയും ഇരുന്നാണ് പരീക്ഷ എഴുതുക.

വൊക്കേഷണൽ ഹയർ സെക്കൻഡറി (വി. എച്ച്. എസ്. ഇ.) പരീക്ഷ കൾ മാർച്ച് 10 നു തുടങ്ങി മാർച്ച് 27 ന് അവസാനിക്കും.

- pma

വായിക്കുക: , ,

Comments Off on എസ്. എസ്. എൽ. സി. – ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതല്‍

Page 49 of 90« First...102030...4748495051...607080...Last »

« Previous Page« Previous « പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക്
Next »Next Page » ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha