കോഴിക്കോട് : ഷിഗല്ല ബാക്ടീരിയ ബാധിച്ച് കോഴി ക്കോട് ജില്ല യിലെ പുതുപ്പാടി യില്‍ രണ്ടു വയസ്സു കാരന്‍ മരിച്ചു. അടിവാരം സ്വദേശി ഹർഷാദിന്റെ മകൻ സിയാനാണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോ ദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശു പത്രി യിൽ ചികിത്സ യിലാണ്.
വയറിളക്കം ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ആശു പത്രി യില്‍ ചികിത്സ തേടി എങ്കിലും അസുഖം ഭേദം ആവാത്ത തിനാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക യായിരുന്നു
തിരുവനന്ത പുരത്തും കോഴി ക്കോട്ടു മായി കേരള ത്തിൽ ഈ വര്‍ഷം നാലു പേര്‍ക്ക് രോഗം സ്ഥിരീ കരി ച്ചിട്ടുണ്ട്.
കോളി ഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെ യും വെള്ള ത്തിലൂടെ യുമാണ് ഷിഗല്ല എന്ന ബാക്ടീ രിയ കുട ലിൽ രോഗം പകര്‍ ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കു ന്നത്.
സാധാ രണയായി കണ്ടു വരുന്ന വയറിളക്കം എന്ന നില യില്‍ ചികിത്സ നല്‍കാതി രിക്കു ന്നതോ ചികിത്സ വൈ കു ന്നതോ വലിയ അപകട ത്തി ലേക്ക് വഴി വെച്ചേക്കാം എന്നതു കൊണ്ടു തന്നെ വയറിളക്കം ഉണ്ടാ യാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം.
ഫല പ്രദമായ ചികിത്സ കൃത്യ സമയത്ത് നല്‍കിയില്ല എങ്കില്‍ രോഗം തല ച്ചോറി നെയും വൃക്ക യെയും ബാധിക്കും എന്ന് ആരോഗ്യ വിദ ഗ്ധര്‍ പറയുന്നു.
രോഗ ബാധ സംശ യിക്കുന്ന പ്രദേശ ത്തുള്ളവര്‍ തിള പ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക എന്നും കിണറു കളില്‍ ക്ലോറി നേഷന്‍ നടത്തണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം