പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം

August 11th, 2022

logo-government-of-kerala-ePathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ചരിത്ര പാഠ പുസ്തകങ്ങളില്‍ നിന്നും ചില പാഠഭാഗങ്ങള്‍ ഒഴിവാക്കണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി അംഗീകരിക്കുവാന്‍ കഴിയില്ല എന്നു കേരള സര്‍ക്കാര്‍.

ഗുജറാത്തിലെ മുസ്ലിം വംശഹത്യ, മുഗള്‍ രാജ വംശ ത്തെക്കുറിച്ചുള്ള ചരിത്രം, രാജ്യം ഒന്നാകെ ഉറ്റു നോക്കിയ കര്‍ഷക സമരങ്ങള്‍ എന്നിവ പാഠ ഭാഗ ങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കേരളം നിരസിച്ചത്. ഇതു സംബന്ധിച്ചുള്ള എസ്. സി. ഇ. ആര്‍. ടി. റിപ്പോര്‍ട്ട് (SCERT Kerala) ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. (NCERT) പാഠ ഭാഗങ്ങള്‍ വെട്ടി ചുരുക്കുന്നത്. പഠന ഭാരം കുറക്കുവാന്‍ വേണ്ടി യാണ് ഇത് എന്നാണ് ന്യായീകരണം.

കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ. സി. ആർ. ടി.യുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠ ഭാഗങ്ങള്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് എസ്. സി. ഇ. ആർ. ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ പാഠ ഭാഗങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം

വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

August 8th, 2022

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റില്‍ ഇരുത്തിയാൽ ഡ്രൈവറിൽ നിന്നും 400 ദിർഹം പിഴ ഈടാക്കും എന്ന് അബുദാബി പോലീസ്. കുറ്റകൃത്യത്തിന് വാഹന ഉടമയിൽ നിന്നും 5,000 ദിർഹം പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ചുമത്തി എന്നും പോലീസ് അറിയിച്ചു.

പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വാഹന ങ്ങളുടെ പിൻ സീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തു പോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , ,

Comments Off on വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

August 8th, 2022

dhwanwanth-nandan-psv-achivement-award-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ധന്വന്ത് നന്ദന്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കാണ് അച്ചീവ്‌മെന്‍റ് അവാർഡ് നൽകി വരുന്നത്.

ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും ഉയർന്ന ശതമാനം മാർക്ക് നേടിയ ധന്വന്തിനു അവാര്‍ഡ് സമ്മാനിക്കും. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നിന്നും 2022 ൽ പത്താം തരം പരീക്ഷ എഴുതിയ ധന്വന്ത്, കരിവെള്ളൂർ സ്വദേശികളായ നന്ദ കുമാർ – രോഷ്‌നി ദമ്പതികളുടെ മകനാണ്.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പയ്യന്നൂർ സൗഹൃദ വേദി കുടുംബത്തിലെ എല്ലാ കുട്ടികളെയും സംഘടന അഭിന്ദനം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിശക്ത മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

August 4th, 2022

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ഇന്നു മുതൽ ആഗസ്റ്റ് 8 വരെയുള്ള അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴക്ക് സാദ്ധ്യത എന്നു കാലാവസ്ഥാ വകുപ്പ്. ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട, തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നല്‍കി യിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിള്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

എം. ജി. യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷ കള്‍ മാറ്റി. കനത്ത മഴയെ തുടർന്ന് കേന്ദ്ര സര്‍വ്വ കലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ മാറ്റി വച്ചു. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയുള്ള പരീക്ഷ കളാണ് മാറ്റിയത്.

തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾ ക്കടലിൽ ചക്രവാതചുഴി നില നിൽക്കുന്നു. അറബി ക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. അതിനാല്‍ അഞ്ച് ദിവസം വ്യാപകമായ മഴയും ഒറ്റപ്പെട്ട അതി ശക്ത മഴയും പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിശക്ത മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

ഇ-പോസ്റ്റർ രചനാ മത്സരം

July 24th, 2022

world-drowning-prevention-day-ePathram
തിരുവനന്തപുരം : മുങ്ങിമരണ അവബോധ ദിന ആചരണത്തിന്‍റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഇ- പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു.

പരമാവധി അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾ സ്‌കൂളിന് സമീപത്തെ മുങ്ങി മരണ സാദ്ധ്യതാ ചരിത്രമുള്ള ഒരു ജലാശയത്തിന്‍റെ പോസ്റ്റർ തയ്യാറാക്കി പ്രധാന അദ്ധ്യാപകന്‍റെ സാക്ഷ്യ പത്രം സഹിതം ഐ. എൽ. ഡി. എം. ഫേയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം പേജു കളിൽ PNG, JPEG ഫോർമാറ്റുകളില്‍ ഈ മാസം 25 നു മുന്‍പായി സമർപ്പിക്കണം. ഇ- മെയില്‍ : training.ildm @ gmail. com

കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് പോര്‍ട്ടലിലെ ന്യൂസ് പേജ് സന്ദർശിക്കുക.

പബ്ലിക്ക് റിലേഷന്‍സ്

- pma

വായിക്കുക: , , , ,

Comments Off on ഇ-പോസ്റ്റർ രചനാ മത്സരം

Page 28 of 90« First...1020...2627282930...405060...Last »

« Previous Page« Previous « അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം
Next »Next Page » അൽഐനിൽ എം​ബ​സ്സി സേ​വ​ന​ങ്ങ​ൾ ഇനി ഞാ​യ​റാ​ഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha