കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിന് സമയ പരിധി നീട്ടി ക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. ജൂലായ് 25 തിങ്കളാഴ്ച വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്ന് സി. ബി. എസ്. ഇ. വിദ്യാര്‍ത്ഥികളുടെ ഹരജിയിലാണ് കോടതി ഉത്തരവ് ഇറക്കിയത്.
കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിന് സമയ പരിധി നീട്ടി ക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. ജൂലായ് 25 തിങ്കളാഴ്ച വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്ന് സി. ബി. എസ്. ഇ. വിദ്യാര്‍ത്ഥികളുടെ ഹരജിയിലാണ് കോടതി ഉത്തരവ് ഇറക്കിയത്.
- pma
വായിക്കുക: കുട്ടികള്‍, കേരള ഹൈക്കോടതി, വിദ്യാഭ്യാസം, സാമൂഹികം
തിരുവനന്തപുരം : ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മുങ്ങി മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ മുങ്ങി മരണം എന്നത് നിയന്ത്രിക്കപ്പെടേണ്ട ഒരു സാമൂഹിക വിപത്ത് എന്നുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക മുങ്ങിമരണ നിവാരണ ദിനാചരണം ജൂലായ് 25 ന് നടക്കും.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വൈസ് ചെയർമാൻ കൂടിയായ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി ബോധവത്ക്കരണ സെമിനാറും പരിശീലനവും അടക്കം വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൂട്ടയോട്ടം, ജലാശയ രക്ഷാ പ്രവർത്തന ഡെമോൺസ്ട്രേഷൻ, പരിശീലന പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
- pma
വായിക്കുക: അപകടം, കുട്ടികള്‍, പരിസ്ഥിതി, സാമൂഹികം, സാമൂഹ്യക്ഷേമം
അബുദാബി : മലയാളി സമാജം വനിതാ വേദി യുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അനുപ ബാനര്‍ജി (ജനറല്‍ കണ്‍വീനര്‍), ബദരിയ സിറാജുദ്ധീൻ (കോഡിനേറ്റർ), നൗഷിദ ഫസല്‍, ലാലി സാംസണ്‍, ബിന്നി ടോം (ജോയിന്‍റ് കണ്‍വീനര്‍മാർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സമാജം ബാലവേദിയുടെ ഭാരവാഹികളായി അന്യ സന്തോഷ് (പ്രസിഡണ്ട്), ഷെഹ്‌സാദ് സിറാജ് (വൈസ് പ്രസിഡണ്ട്), സായന്ത് ശ്യാം (ജനറൽ സെക്രട്ടറി), നന്തിത ദീപക് (ജോയിന്‍റ് സെക്രട്ടറി), താഹ നസീർ (കോഡിനേറ്റർ), അനാമിക സജീവ്, ദിയ രേഖിൻ (ആർട്സ് സെക്രട്ടറിമാര്‍), ശബരി സാംസൺ, ഷെർവിൻ ഷാജഹാൻ (സ്‌പോർട്ട്സ് സെക്രട്ടറിമാര്‍), ധന്യ ശശി, ആൻവി പ്രശാന്ത് (സാഹിത്യ വിഭാഗം സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
സമാജം പ്രസിഡണ്ട് റഫീക്ക് കയനയിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, എ. എം. അൻസാർ, മധു കൈനകരി എന്നിവർ ആശംസകൾ നേർന്നു.
- pma
വായിക്കുക: കുട്ടികള്‍, പ്രവാസി, മലയാളി സമാജം, സംഘടന, സ്ത്രീ
തിരുവനന്തപുരം : പഠന സമയത്തു കുട്ടികളെ മറ്റൊരു പരി പാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്നു പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടി രൂപയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വായന ഒരു പ്രോജക്ട് ആയി പാഠ്യ പദ്ധതിയുടെ ഭാഗം ആക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.
കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി. രാധാകൃഷ്ണൻ, ഡി. ഇ. ഒ ആർ. എസ്. സുരേഷ് ബാബു, സ്‌കൂൾ പ്രിൻസിപ്പൽ എ. വിൻസെന്‍റ്, അഡീഷണൽ എച്ച്. എം. വി. രാജേഷ് ബാബു, പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഇ. ആർ. ഫാമില, കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കനറാ ബാങ്കിന്‍റെ സഹായത്തോടെയാണുതളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളർ ഷിപ്പ് 2022-2023 ന്‍റെ രജിസ്‌ട്രേഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.
- pma
വായിക്കുക: kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം