അബുദാബി : ഇന്ത്യൻ എഞ്ചിനീയർമാരുടെ ആഗോള കൂട്ടായ്മ ഭാരത് ടെക് ഫൗണ്ടേഷന്‍ (ബി. ടി. എഫ്.) യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു. വിഹാൻ 2023 എന്ന പേരില്‍ ദുബായിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി മുഖ്യാതിഥി ആയിരുന്നു. ഡോ. അർഷി അയൂബ് മുഹമ്മദ് സവേരി, ഡയറക്ടർ നാരായൺ രാമ സ്വാമി, ഡോ. ശ്രീനിവാസ് തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
വിദേശ കാര്യ വകുപ്പ് സഹ മന്ത്രി വി. മുരളീ ധരൻ ഓൺ ലൈനിൽ ആശംസ നേർന്നു. ഇന്ത്യയുടെ വികസനത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കാന്‍ എഞ്ചിനീയർമാർക്ക് കഴിയും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യു. എ. ഇ. ചാപ്റ്റർ ഭാരവാഹികൾ : സുധീർ ബാല കൃഷ്ണൻ (പ്രസിഡണ്ട്), സന്ധ്യ വിനോദ് (ജനറല്‍ സെക്രട്ടറി), ശരവൺ പാർത്ഥ സാരഥി (വൈസ് പ്രസിഡണ്ട്), രോഹിത് ശർമ്മ (ജോയിന്‍റ് സെക്രട്ടറി), എൻ. വിജയ കുമാർ (ട്രഷറര്‍), എ. പി. മുത്തുറാം, ശിവ മോഹന്‍, സുഭാഷ് രജ് പുത്, കെ. ആർ. ശ്രീകുമാർ, ഉമേഷ് കുമാർ, കെ. വിനോദ് കുമാർ, അനിൽ വി. കുമാർ, ദീപക് കുമാർ, പ്രദീപ് കുമാർ, ദീപേഷ് രാജീവ് (ഭരണ സമിതി അംഗങ്ങള്‍)
ലോക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയര്‍മാരുടെ അനുഭവ സമ്പത്തിലൂടെ ഭാരത ത്തിന്‍റെ കാർഷിക, വിദ്യാഭ്യാസ, സാങ്കേതിക മേഖല കളിൽ വിപ്ലകരമായ മാറ്റം കൊണ്ടു വരികയാണ് ഭാരത് ടെക് ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയുടെ ലക്‌ഷ്യം എന്ന് ബി. ടി. എഫിനെക്കുറിച്ച് വിശദീകരിക്കാൻ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികള്‍ അറിയിച്ചു.
ബി. ടി. എഫ്. യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സുധീർ ബാലകൃഷ്ണൻ, ഗ്ലോബൽ കോഡിനേറ്റർ സിദ്ധാർത്ഥ് നാരായൺ, ഭാരവാഹികളായ സുഭാഷ് രജ് പുത്, അനിൽ വി. കുമാർ, ദീപക് കുമാർ എന്നിവർ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, പ്രവാസി, വിദ്യാഭ്യാസം, വ്യവസായം, സംഘടന, സാമൂഹ്യ സേവനം