തിരുവനന്തപുരം : പതിനഞ്ചു വയസ്സു മുതല്‍ പതിനെട്ടു വയസ്സു വരെയുള്ള കുട്ടികള്‍ ക്കായുള്ള കൊവിഡ് കുത്തി വെപ്പിന് ഇന്ന് തുടക്കം കുറിച്ചു. കോവിന്‍ പോര്‍ട്ട ലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം വാക്സിന്‍ സെന്‍ററില്‍ എത്തുക. ഓൺ ലൈന്‍ രജിസ്‌ട്രേഷന്‍ കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. കുത്തി വെപ്പ് കേന്ദ്രങ്ങളിൽ കുട്ടിയുടെ കൂടെ രക്ഷാ കർത്താവ് ഉണ്ടായിരിക്കണം.
ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ സ്റ്റുഡന്‍റ് ഐ. ഡി. കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്, കൂടാതെ രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ കയ്യില്‍ കരുതണം. അതിലെ എസ്. എം. എസ്. തുടര്‍ നടപടികള്‍ എളുപ്പമാക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിനേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക.
ആരോഗ്യ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായി പിങ്ക് നിറ ത്തില്‍ ഉള്ള ബോര്‍ഡുകളോടെ പ്രത്യേക വാക്‌സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം പത്താം തിയ്യതി വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കുത്തി വെപ്പു ലഭ്യമാണ്. കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടി കള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.