തിരുവനന്തപുരം : മഹാരാഷ്ട്ര യിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരള ത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടതാണ്.
സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനക്കു വിധേയ മാക്കു ന്നുണ്ട്. മെഡിക്കൽ കോളേജുകളിലെ ഇൻഫക്ഷൻ ഡിസീസ് ഡിപ്പാർട്ട് മെൻറും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.
കൊവിഡ് വൈറസ് ബാധ ഏല്‍ക്കാതെ കുട്ടികളെ പ്രത്യേകം സംരക്ഷിക്കണം എന്നും മുഖ്യ മന്ത്രി ഓര്‍പ്പിപ്പിച്ചു.യൂറോപ്പിലും അമേരിക്കയിലും കൊവിഡി ന്റെ രണ്ടും മൂന്നും തരംഗം ഉണ്ടായ പ്പോള്‍ കുട്ടികളെ കാര്യമായി ബാധി ച്ചിട്ടില്ല. എന്നാല്‍, കുട്ടികള്‍ രോഗ വാഹകര്‍ ആയേക്കാം എന്നത് സൂക്ഷിക്കണം.
ലഘുവായ രോഗ ലക്ഷണ ങ്ങളോടെ കുട്ടികളില്‍ കൊവിഡ് വന്നു പോകും. അതിനാൽ കുട്ടി കളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്.
ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നു തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അത് നല്‍കാം. ആരോഗ്യ വകുപ്പിലേക്ക് അതിനായി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.