വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

December 27th, 2021

short-film-competition-ePathram
കാസര്‍ഗോഡ് : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവ് പ്രോഗ്രാമിന്‍റെ ഭാഗമായി സ്‌കൂള്‍, കോളേജ് തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് നിര്‍മ്മിക്കേണ്ടത്. നാല് മിനുട്ട് മുതല്‍ എട്ട് മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ക്യാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കാം. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കേണ്ടത്. അദ്ധ്യാപകരുടെ സഹായം തേടാം.

ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപ യും ലഭിക്കും.

പൂര്‍ണ്ണമായ മേല്‍ വിലാസം, പഠിക്കുന്ന സ്‌കൂള്‍ / കോളേജ്, ക്ലാസ്, ഇ – മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് സ്‌കൂള്‍ / കോളേജ് അധികാരിയുടെ സാക്ഷ്യ പത്രം സഹിതം vimukthiexcise @ gmail. com എന്ന ഇ – മെയില്‍ വിലാസത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ അയക്കണം. അവസാന തിയ്യതി : 2022 ജനുവരി 31.

- pma

വായിക്കുക: , ,

Comments Off on വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

എസ്​. എസ്​. എൽ. സി., പ്ലസ്​ടു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു

December 27th, 2021

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെയും ഹയർ സെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെയും നടക്കും.

എസ്. എസ്. എൽ. സി. യുടെ മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയും പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 10 മുതൽ 19 വരെയും ആയിരിക്കും നടക്കുക. ഹയർ സെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും നടക്കും.

- pma

വായിക്കുക: , ,

Comments Off on എസ്​. എസ്​. എൽ. സി., പ്ലസ്​ടു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു

സമാജത്തില്‍ ‘വിസ്മയം-2021’ വിന്‍റര്‍ ക്യാമ്പ്

December 21st, 2021

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : കുട്ടികള്‍ക്കു വേണ്ടി ‘വിസ്മയം- 2021′ എന്ന പേരില്‍ മുസ്സഫയിലെ അബുദാബി മലയാളി സമാജത്തില്‍ വിന്‍റര്‍ ക്യാമ്പ് തുടങ്ങി. വിജ്ഞാന – വിനോദ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കി 9 ദിവസ ങ്ങളിലായി ഒരുക്കുന്ന വിസ്മയം-2021’ ക്യാമ്പിന്‍റെ ഡയറക്ടര്‍ ഷിജിൻ പാപ്പച്ചന്‍.

മാജിക്, മെന്‍റലിസം, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ ശില്പ ശാലകളും നടക്കും. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ക്ലാസ്സുകള്‍ എടുക്കും.

- pma

വായിക്കുക: , ,

Comments Off on സമാജത്തില്‍ ‘വിസ്മയം-2021’ വിന്‍റര്‍ ക്യാമ്പ്

ഫീനിക്സ് 2k21 : ഇസ്ലാമിക് സെന്‍ററില്‍ വിന്‍റര്‍ ക്യാമ്പ്

December 19th, 2021

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്റർ എജ്യുക്കേഷൻ വിംഗ് കുട്ടികള്‍ക്കായി ഒരുക്കുന്ന വിന്‍റര്‍ ക്യാമ്പ്, ഡിസംബര്‍ 21 മുതൽ 24 വരെ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ‘ഫീനിക്സ് 2k21’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. വിശദ വിവരങ്ങൾക്ക് സെന്‍റർ ഓഫീസുമായി  02 642 4488 എന്ന നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷാ ഫോം, സെന്‍റര്‍ ഫേയ്സ് ബുക്ക് പേജില്‍ ലഭ്യമാണ്

- pma

വായിക്കുക: , , ,

Comments Off on ഫീനിക്സ് 2k21 : ഇസ്ലാമിക് സെന്‍ററില്‍ വിന്‍റര്‍ ക്യാമ്പ്

വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

September 22nd, 2021

keep-distance-5-meters-from-school-bus-to-ensure-students-cross-safely-ePathram
അബുദാബി : വിദ്യാര്‍ത്ഥികളെ കയറ്റി ഇറക്കുവാന്‍ വേണ്ടി നിര്‍ത്തി ഇട്ടിരിക്കുന്ന സ്കൂള്‍ ബസ്സ് മറി കടക്കുന്ന മറ്റു വാഹനങ്ങളുടെ ഡൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പു പുതുക്കി കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അബുദാബി പോലീസ്.

സ്കൂള്‍ ബസ്സുകളുടെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കുകയും അതോടൊപ്പം ബസ്സുകളില്‍ നിന്നും ചുരുങ്ങിയത് 5 മീറ്റര്‍ അകലം പാലിച്ചു കൊണ്ടു മാത്രമേ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ എന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു.

സ്‌റ്റോപ്പ് സൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ ശിക്ഷയും അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും പിഴ നൽകും.

- pma

വായിക്കുക: , , , , , , , , ,

Comments Off on വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

Page 36 of 91« First...102030...3435363738...506070...Last »

« Previous Page« Previous « അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സർവ്വീസ് പുന:രാരംഭിച്ചു
Next »Next Page » ഫ്‌ളൂ – കൊവിഡ് വാക്‌സിനുകള്‍ തമ്മിൽ മൂന്ന് ആഴ്ച ഇടവേള വേണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha