മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം

April 20th, 2021

three-years-old-children-should-wear-face-mask-ePathram
അബുദാബി : മൂന്നു വയസ്സിനു മുകളി ലുള്ള കുട്ടി കൾ മാസ്ക് ധരിക്കണം എന്ന് യു. എ. ഇ. ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോക്ടര്‍. ഫരീദ അൽ ഹൊസനി.

ഈ സാഹചര്യത്തില്‍ ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിലും കളിക്കളങ്ങളിലും കുട്ടികളെ കൊണ്ടു പോകരുത് എന്നും അവര്‍ നിർദ്ദേശിച്ചു. നീതിന്യായ മന്ത്രാലയം നടത്തിയ ചർച്ച യിൽ സംസാരിക്കുക യായിരുന്നു അവര്‍.

ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍, വിട്ടു മാറാത്ത രോഗ ങ്ങള്‍ എന്നിവയുള്ള കുട്ടി കൾക്ക് മാസ്ക് നിര്‍ബ്ബന്ധം ഇല്ല എന്നു നേരത്തെ അറിയിച്ചിരുന്നു. കുട്ടി കളിൽ വൈറസ് ബാധ ക്കുള്ള സാദ്ധ്യത കുറവാണ് എങ്കിലും അവർ വൈറസ് വാഹകര്‍ ആവുകയും ഇത് മറ്റുള്ള വരിലേക്ക് പകരാനും സാദ്ധ്യത ഉണ്ട് എന്നും ഡോക്ടര്‍. ഫരീദ അല്‍ ഹൊസനി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം

പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

April 14th, 2021

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും.  ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക്  ഇതേ രീതിയാണ് അവലംബിച്ചത്.

ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

- pma

വായിക്കുക: , , , , , , , ,

Comments Off on പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

പഠന നിലവാരം വിലയിരുത്തി ഒമ്പതാം ക്ലാസ്സ് വരെ സ്ഥാനക്കയറ്റം

April 14th, 2021

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസ്സു കളിലെ കൊല്ലപ്പരീക്ഷ, ക്ലാസ്സ് കയറ്റം എന്നിവയെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി. ഈ ക്ലാസ്സു കളിലെ മുഴുവൻ കുട്ടികള്‍ക്കും അടുത്ത ക്ലാസ്സുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടി വിലയിരുത്തണം എന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാന തലത്തില്‍ നടപ്പില്‍ വരുത്തേണ്ടതായ പ്രവർത്തന ങ്ങളെ കുറിച്ചും നിർദ്ദേശ ങ്ങളില്‍ പ്രതി പാദിച്ചിട്ടുണ്ട്. നിരന്തരമായ വിലയിരുത്തലും വർഷാന്ത്യവില യിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാം.

സ്കൂളുകളില്‍ ഓരോ വിഷയത്തിന്റെയും സബ്ജക്ട് കൗൺസിൽ ചേർന്ന് സ്കോറിംഗ് നിശ്ചയിക്കാം. ഇതു കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഹെഡ് മാസ്റ്റര്‍ മാരുടെ ചുമതല ആയിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on പഠന നിലവാരം വിലയിരുത്തി ഒമ്പതാം ക്ലാസ്സ് വരെ സ്ഥാനക്കയറ്റം

പത്താം തരം : ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ മേയ് മാസത്തില്‍

April 12th, 2021

sslc-plus-two-students-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മേയ് മാസം മുതല്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും എന്നു വിദ്യാഭ്യാസ വകുപ്പ്.

നിയമ സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷം ആയിരിക്കും ക്ലാസ്സുകള്‍ തുടങ്ങുക. മാത്രമല്ല കൊവിഡ് വ്യാപനത്തോത് വിലയിരുത്തിയതിനു ശേഷം മാത്രമേ സ്‌കൂള്‍ തുറക്കല്‍, ഓണ്‍ ലൈന്‍ ക്ലാസ്സ് എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടുണ്ട്. ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങു വാനുള്ള സജ്ജീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.

- pma

വായിക്കുക: , ,

Comments Off on പത്താം തരം : ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ മേയ് മാസത്തില്‍

പയസ്വിനി അവധിക്കാല ക്യാമ്പ്

March 23rd, 2021

payaswini-kasargod-koottayma-logo-ePathram
അബുദാബി : കാസർ കോട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ പയസ്വിനി സംഘടിപ്പി ക്കുന്ന കുട്ടികള്‍ക്കു വേണ്ടി യുള്ള ഓൺ ലൈന്‍ അവധിക്കാല ക്യാമ്പ് ‘അറിവിന്‍ പത്തായം’ തുടക്കമായി. കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് ജേതാവും തിരക്കഥാ കൃത്തു മായ പി. വി. ഷാജി കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ ഒന്നു വരെ നടക്കുന്ന ക്യാമ്പിൽ വിവിധ വിഷ യങ്ങളെ അധികരിച്ച് പ്ര മുഖർ ക്ലാസ്സുകള്‍ എടുക്കും.

പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്വേതാ അജീഷ് പ്രാർത്ഥനാ ഗാനം ആലപിച്ചു. ജയ കുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കെ. കെ. ശ്രീവൽസൻ, ദാമോ ദരൻ നിട്ടൂർ, രാജേഷ് കോളിയടുക്കം, സുനിൽ പാടി തുടങ്ങി യവര്‍ ആശംസ കള്‍ നേര്‍ന്നു.

പയസ്വിനി വൈസ് പ്രസിഡണ്ട് ശ്രീജിത്, സെക്രട്ടറി വിശ്വംഭരൻ കാമലോൻ, അസിസ്റ്റന്റ് ട്രഷറർ ശ്രീലേഷ്, ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട് തുടങ്ങിയ വര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on പയസ്വിനി അവധിക്കാല ക്യാമ്പ്

Page 38 of 90« First...102030...3637383940...506070...Last »

« Previous Page« Previous « പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 
Next »Next Page » ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂം അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha