പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം

May 16th, 2021

covid-19-test-kit-ePathram
തിരുവനന്തപുരം : മഹാരാഷ്ട്ര യിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരള ത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടതാണ്.

സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനക്കു വിധേയ മാക്കു ന്നുണ്ട്. മെഡിക്കൽ കോളേജുകളിലെ ഇൻഫക്ഷൻ ഡിസീസ് ഡിപ്പാർട്ട്‌ മെൻറും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.

കൊവിഡ് വൈറസ് ബാധ ഏല്‍ക്കാതെ കുട്ടികളെ പ്രത്യേകം സംരക്ഷിക്കണം എന്നും മുഖ്യ മന്ത്രി ഓര്‍പ്പിപ്പിച്ചു.യൂറോപ്പിലും അമേരിക്കയിലും കൊവിഡി ന്റെ രണ്ടും മൂന്നും തരംഗം ഉണ്ടായ പ്പോള്‍ കുട്ടികളെ കാര്യമായി ബാധി ച്ചിട്ടില്ല. എന്നാല്‍, കുട്ടികള്‍ രോഗ വാഹകര്‍ ആയേക്കാം എന്നത് സൂക്ഷിക്കണം.

ലഘുവായ രോഗ ലക്ഷണ ങ്ങളോടെ കുട്ടികളില്‍ കൊവിഡ് വന്നു പോകും. അതിനാൽ കുട്ടി കളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്.

ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നു തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അത് നല്‍കാം. ആരോഗ്യ വകുപ്പിലേക്ക് അതിനായി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം

സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  

May 2nd, 2021

cbse
ന്യൂഡല്‍ഹി : കൊവിഡ് വൈറസ് വ്യാപനം കാരണം റദ്ദ് ചെയ്തിരുന്ന പത്താം ക്ലാസ്സ് പരീക്ഷ കള്‍ക്ക് മാര്‍ക്ക് നല്കുവാന്‍ സ്കൂളു കള്‍ക്കുള്ള  മാര്‍ഗ്ഗരേഖ സി. ബി. എസ്. ഇ. പുറത്തിറക്കി.

ഓരോ വിഷയത്തിനും  നൂറില്‍ 20 ഇന്റേണല്‍ മാര്‍ക്ക് നല്‍കും. ബാക്കി 80 മാര്‍ക്ക്,  ഒരു വര്‍ഷ മായി നടത്തിയ വിവിധ പരീക്ഷകളെ വിലയിരുത്തി അതിന്റെ അടി സ്ഥാന ത്തില്‍ നല്‍കും. ജൂണ്‍ മാസം ഇരുപതോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

- pma

വായിക്കുക: , , ,

Comments Off on സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു 

April 26th, 2021

sslc-plus-two-students-ePathram
തിരുവനന്തപുരം : ബുധനാഴ്ച തുടങ്ങേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യ ത്തിലാണ് ഈ തീരുമാനം കൈ കൊണ്ടത്.

ഈ ക്ലാസ്സുകളിലെ തിയറി പരീക്ഷകൾ ഇന്നത്തോടെ പൂർത്തിയാകും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തു വാനുള്ള പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു 

മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം

April 20th, 2021

three-years-old-children-should-wear-face-mask-ePathram
അബുദാബി : മൂന്നു വയസ്സിനു മുകളി ലുള്ള കുട്ടി കൾ മാസ്ക് ധരിക്കണം എന്ന് യു. എ. ഇ. ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോക്ടര്‍. ഫരീദ അൽ ഹൊസനി.

ഈ സാഹചര്യത്തില്‍ ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിലും കളിക്കളങ്ങളിലും കുട്ടികളെ കൊണ്ടു പോകരുത് എന്നും അവര്‍ നിർദ്ദേശിച്ചു. നീതിന്യായ മന്ത്രാലയം നടത്തിയ ചർച്ച യിൽ സംസാരിക്കുക യായിരുന്നു അവര്‍.

ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍, വിട്ടു മാറാത്ത രോഗ ങ്ങള്‍ എന്നിവയുള്ള കുട്ടി കൾക്ക് മാസ്ക് നിര്‍ബ്ബന്ധം ഇല്ല എന്നു നേരത്തെ അറിയിച്ചിരുന്നു. കുട്ടി കളിൽ വൈറസ് ബാധ ക്കുള്ള സാദ്ധ്യത കുറവാണ് എങ്കിലും അവർ വൈറസ് വാഹകര്‍ ആവുകയും ഇത് മറ്റുള്ള വരിലേക്ക് പകരാനും സാദ്ധ്യത ഉണ്ട് എന്നും ഡോക്ടര്‍. ഫരീദ അല്‍ ഹൊസനി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാസ്ക് നിർബ്ബന്ധം

പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

April 14th, 2021

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും.  ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക്  ഇതേ രീതിയാണ് അവലംബിച്ചത്.

ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

- pma

വായിക്കുക: , , , , , , , ,

Comments Off on പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

Page 37 of 90« First...102030...3536373839...506070...Last »

« Previous Page« Previous « രണ്ടു ലക്ഷം ഡോസ് വാക്സിന്‍ എത്തി
Next »Next Page » ചാരക്കേസ് : ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ.അന്വേഷിക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha