ഷാർജ : അന്തരിച്ച കവയിത്രി സുഗത കുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ ഷാർജ -അജ്മാൻ ചാപ്റ്റർ ഒരുക്കിയ കാവ്യ ആലാപന മൽസരം ‘സുഗതാഞ്ജലി’ യുടെ വിജയികളെ പ്രഖ്യാപിച്ചു.
സീനിയർ ജൂനിയർ വിഭാഗങ്ങളിലായി നടന്ന മത്സര ങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍, മാർച്ച് 6 ന് നടക്കുന്ന ആഗോള തല മത്സരത്തിൽ പങ്കെടുക്കും.
സീനിയർ വിഭാഗത്തിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആര്യ സുരേഷ് നായർ (മാസ്സ് റോള പഠനകേന്ദ്രം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദ്യുതി ജോഷിൻ (അൽ ഖസ്മിയ പഠന കേന്ദ്രം) രണ്ടാം സ്ഥാന വും കരസ്ഥമാക്കി.
ഷാർജ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി ശിവ ഷിബു (മാസ്സ് ഗുബൈബ പഠന കേന്ദ്രം), ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആയുഷ് സജു കുമാർ (അജ്മാൻ ISC പഠന കേന്ദ്രം.) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ജലി പ്രസാദ് (അൽ നഹ്ദ പഠന കേന്ദ്രം) ഒന്നാം സ്ഥാനവും ഷാർജ റേഡിയൻറ് സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അഡ്ലിന തോമസ് (ഓർത്തോ ഡോക്സ് ചർച്ച് പഠന കേന്ദ്രം) രണ്ടാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിലെ മൂന്നും നാലും സ്ഥാന ങ്ങൾ യഥാക്രമം ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആത്മജ് അരുൺ (മുവൈല മുക്കുറ്റി പഠന കേന്ദ്രം) ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ വിമൽ കുമാർ (മുവൈല പിച്ചകം പഠന കേന്ദ്രം) എന്നിവരും നേടി.
മലയാളം മിഷൻ ഷാർജ – അജ്മാന്‍ മേഖയിലെ വിവിധ പഠന കേന്ദ്ര തല ത്തിലും തുടർന്ന് മേഖലാ തലത്തിലും സംഘടിപ്പിച്ച കാവ്യാലാപന മൽസര ങ്ങളിൽ വിജയി കളായ 20 കുട്ടികളാണ് ചാപ്റ്റർ തല മത്സര ത്തിൽ മാറ്റുരച്ചത്.
സൂം പ്ലാറ്റ് ഫോമില്‍ ഓൺ ലൈന്‍ ലൂടെ സംഘടിപ്പിച്ച കാവ്യാലാപന മത്സര പരിപാടി കള്‍ക്ക് മലയാളം മിഷൻ ഷാർജ കോഡിനേറ്റർ ശ്രീകുമാരി ആൻറണി അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫസര്‍ സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ അജ്മാൻ കോഡിനേറ്റർ ജാസിം മുഹമ്മദ്, യു. എ. ഇ. കോഡി നേറ്റർ കെ. എൽ. ഗോപി. വിധി കർത്താക്കള്‍ രാജൻ കൈലാസ്, ഡോ. അനിതാ അകമ്പാടത്ത്, അദ്ധ്യാപികമാരായ എസ്തർ,അഞ്ജു ജോസ് എന്നിവർ സംസാരിച്ചു.