പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന് വയലാര്‍ അവാര്‍ഡ്.’മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന കൃതിയാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്. വയലാർ രാമ വർമ്മ യുടെ ചരമ ദിനമായ ഒക്ടോബർ 27 ന് തിരുവനന്ത പുരത്തു നടക്കുന്ന ചടങ്ങിൽ വെച്ച് അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപ കല്പ്പന ചെയ്ത വെങ്കല ശിൽപ വുമാണ് അവാർഡ്.
- pma