കൊച്ചി : പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വല്‍ക്കരി ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 16 വ്യാഴം, 17 വെള്ളി ദിവസങ്ങളില്‍ പണി മുടക്കുന്നു.
രണ്ട് പൊതു മേഖലാ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സ്വകാര്യവല്‍ക്ക രിക്കും എന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് (യു. എഫ്. ബി. യു.) എന്ന സംഘടന രണ്ടു ദിവസത്തെ പണി മുടക്കിന്ന് ആഹ്വാനം ചെയ്തിരി ക്കുന്നത്. ഇതിന്റെ ഭാഗമായി #BankBachao_DeshBachao എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമായി.
ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാദ്ധ്യതയുണ്ട് എന്ന് എസ്. ബി. ഐ., പി. എന്‍. ബി.,ആര്‍. ബി. എല്‍. തുടങ്ങിയ ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ബാങ്കുകളുടെ ദൈനം ദിന പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, എതിര്‍പ്പുകള്‍, സാമൂഹികം, സാമ്പത്തികം