കൊച്ചി : പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വത്‌കരി ക്കുവാനുള്ള നീക്കം ഉപേക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് ഈ മാസം 15, 16 തിയ്യതി കളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണി മുടക്കിന്ന് ആഹ്വാനം ചെയ്തു. വാരാന്ത്യ അവധിയും പണി മുടക്കും കാരണം തുടര്‍ച്ച യായി നാലു ദിവസ ങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാവില്ല.
മാര്‍ച്ച് 11 വ്യാഴാഴ്ച ശിവരാത്രി പ്രമാണിച്ച് ബാങ്ക് അവധി ആയിരിക്കും. തുടര്‍ന്ന് വെള്ളി യാഴ്ച മാത്രമേ ബാങ്ക് പ്രവര്‍ത്തി ക്കുകയുള്ളൂ. വാരാന്ത്യ അവധി യായ ശനിയാഴ്ച (മാർച്ച് 13) മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കു കളുടെ പ്രവർത്തനം മുടങ്ങും.
പൊതു മേഖലാ ബാങ്കുകളുടെ സ്വകാര്യ വത്‌കരണ നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യ പ്പെട്ട് ബാങ്ക് ജീവന ക്കാരുടെ ഒമ്പത് യൂണിയനു കളുടെ ദേശീയ ഐക്യവേദി യാണ് പണി മുടക്കിന് ആഹ്വാനം ചെയ്തി രിക്കുന്നത്. 10 ലക്ഷ ത്തോളം ബാങ്ക് ജീവന ക്കാരും ഓഫീസർ മാരും പണി മുടക്കില്‍ ഭാഗമാവും. പൊതു മേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കു കളെ പണി മുടക്ക് ബാധിക്കും.
* ബാങ്കുകളില്‍ പുതിയ സമയ ക്രമീകരണം
* ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, എതിര്‍പ്പുകള്‍, സാമൂഹികം, സാമ്പത്തികം