യു. എ. ഇ. പൊതു മാപ്പ് : വകുപ്പുകൾ ഒരുങ്ങി

August 31st, 2024

uae-amnesty-2-month-grace-period-ePathram
ദുബായ് : യു. എ. ഇ. താമസ ക്കുടിയേറ്റ നിയമം ലംഘിച്ചവർക്കായി നടപ്പിലാവുന്ന പൊതു മാപ്പ് സംവിധാനങ്ങൾക്ക് വകുപ്പുകൾ സജ്ജരായി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) അറിയിച്ചു.

2024 സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ഗ്രേസ് പിരീഡ് സംരംഭം (പൊതു മാപ്പ്)പദ്ധതിയുടെ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ദുബായ് എമിറേറ്റ്സിൽ പൂർത്തിയായി എന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള താമസക്കാരുടെ ജീവിത നില വാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള യു. എ. ഇ. യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പൊതു മാപ്പ്. രാജ്യത്തിൻറെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമ വാഴ്ച എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പൊതു മാപ്പ് സംരംഭം നടപ്പിലാക്കാൻ ജി. ഡി. ആർ. എഫ്. എ. ദുബായ് പൂർണ്ണമായും തയ്യാറാണ് എന്ന് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പൊതു മാപ്പ് ഉപയോക്താക്കൾക്ക് സേവനങ്ങൾക്കായി ദുബായിലെ 86 ആമർ സെൻ്ററുകളെയും അൽ അവീറിലെ ജി. ഡി. ആർ. എഫ്. എ. യുടെ പൊതു മാപ്പ് കേന്ദ്രത്തെയും സമീപിക്കാം എന്ന് മേജർ ജനറൽ സലാ അൽ ഖംസി പറഞ്ഞു.

രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും അമർ സെൻ്ററുകൾ കൈകാര്യം ചെയ്യും. ബയോമെട്രിക് ഫിംഗർപ്രിൻ്റ് (എമിറേറ്റ്സ് ഐ.ഡി.) ഉള്ളവർക്ക് ഡിപ്പാർച്ചർ പെർമിറ്റ് നൽകും. അൽ അവീർ സെൻ്റർ അംഗീകൃത വിരൽ അടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട് പാസ്സ് പെർമിറ്റും നൽകും.

യു. എ. ഇ. പൊതു മാപ്പ്  സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  800 5111 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on യു. എ. ഇ. പൊതു മാപ്പ് : വകുപ്പുകൾ ഒരുങ്ങി

പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം

August 21st, 2024

ink-pen-literary-ePathram

ദുബായ് : യു. എ. ഇയിലെ പ്രവാസികളായ മലയാളി വനിതകള്‍ക്കായി കാഫ് (കൾച്ചറൽ ആർട്ട് & ലിറ്റററി ഫോറം) ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്നതാണ് വിഷയം.

അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനങ്ങള്‍ 2024 സെപ്റ്റംബര്‍ 10 ന് മുമ്പായി calfnilapadu @ gmail. com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളില്‍ മൂന്ന് പേര്‍ക്ക് ഉപഹാരങ്ങൾ നൽകും.

‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്ന പേരിൽ സെപ്റ്റംബര്‍ 29 ന് ദുബായ് കെ. എം. സി. സി. യില്‍ ഒരുക്കുന്ന പരിപാടിയില്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: 050 776 2201.

- pma

വായിക്കുക: , , , , , , , , ,

Comments Off on പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം

നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം

August 18th, 2024

dubai-road-transport-nol-card-ePathram

ദുബായ് : മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസു കളിൽ ഇനി നോൽ കാർഡ് റീചാർജ്‌ജിനു മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം ആയി നിജപ്പെടുത്തി. ആഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഈ വർദ്ധന പ്രാബല്യത്തിൽ വന്നു.

ഓൺ ലൈനിലൂടെയും നോൽ ആപ്ലിക്കേഷൻ വഴിയും റീചാർജ്ജ് ചെയ്യുന്നവർക്ക് ടോപ് അപ്പ് നിരക്ക് വർദ്ധന ബാധകമല്ല.

കുറഞ്ഞ ടോപ് അപ്പ് തുക 5 ദിർഹത്തിൽ നിന്നാണ് 20 ദിർഹമാക്കി ഉയർത്തിയത് ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്രക്കാരുടെ നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം എന്നാണു നിബന്ധന. * R T A , Twitter-X

- pma

വായിക്കുക: , , , , , , ,

Comments Off on നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം

മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

August 7th, 2024

writer-and-journalist-anu-warrier-known-as-anu-cinubal-ePathram
ദുബായ് : പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനു വാര്യര്‍ (അനു സിനു ബാല്‍ 49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം. ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനു വാര്യര്‍ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.

യാത്രാ പുസ്തകത്തിൽ ചില അപരിചിതർ, ആത്മഹത്യക്ക് ചില വിശദീകരണ ക്കുറിപ്പുകൾ, കല്ലീവല്ലി തുടങ്ങി യാത്രാ വിവരണങ്ങൾ, കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ അടക്കം ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

നാല് വര്‍ഷം മുന്‍പാണ് അര്‍ബുദ ബാധ തിരിച്ചറിയുന്നത്. ചികിത്സയോട് ഒപ്പം ജോലി തുടർന്നിരുന്നു. എന്നാൽ രണ്ടു വർഷം മുൻപ് കരളിനെയും അർബുദം ബാധിച്ചു. കീഴടങ്ങാൻ കൂട്ടാതെ ചിരിച്ചു കൊണ്ട് അതിനെ നേരിട്ട അനു, രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും ഫെയ്‌സ് ബുക്ക് കുറിപ്പുകൾ ആയും ഖലീജ് ടൈംസിലും ഉൾപ്പെടെ എഴുതിയിരുന്നു.

 * അനുവിനു ലൗ സലാം : കുഴൂർ വിത്സൺ 

 

- pma

വായിക്കുക: , , , , , , , ,

Comments Off on മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

ചിന്മയ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

July 11th, 2024

chinmaya-arts-club-inauguration-ePathramദുബായ് : ചിന്മയ മിഷൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ദുബായ് ആക്കാഫ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി രമേഷ് നായർ ക്ലബ്ബിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആർട്സ് ക്ലബ്ബ്‌ സെക്രട്ടറിയായി വിനോദ് രാമകൃഷ്ണനെ തെരഞ്ഞെടുത്തു.

കരോക്കെ നൈറ്റിൽ അംഗങ്ങളായ രമേഷ് നായർ, വിനോദ് രാമകൃഷ്ണൻ, ശ്രീപ്രിയ, ശരൺഞ്ജിത്ത്, നിസാർ, ശ്രീലക്ഷ്മി,രേഷ്മ, ഐശ്വര്യ, അനഘ, അജേഷ്, അജിൻ കുമാർ, അജിത്, ശ്രീജിത്ത്‌, ഷനീജ്, സിജോ ജോസ് എന്നിവർ പങ്കെടുത്തു.

ഹരിഹരൻ പങ്ങാരപ്പിള്ളി അവതാരകൻ ആയിരുന്നു. ജോ. സെക്രട്ടറി മിഥുൻ, എക്സിക്യൂട്ടീവ് അംഗം നിധിൻ, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി സലീം, ആക്കാഫ് പ്രതിനിധി ലൊവിൻ മുഹമ്മദ്‌ എന്നിവർ സന്നിഹിതരായിരുന്നു.

* FB Page

 

- pma

വായിക്കുക: , , ,

Comments Off on ചിന്മയ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Page 4 of 52« First...23456...102030...Last »

« Previous Page« Previous « ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
Next »Next Page » സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha