അബുദാബി : ഭരത് മുരളി നാടകോത്സവത്തിലെ മൂന്നാം ദിനം കനൽ തീയ്യേറ്റർ ദുബായ് അവതരിപ്പിച്ച ‘മരണക്കളി’ ശ്രദ്ധേയമായി. ലോകത്ത് മനുഷ്വത്വ പരമായും സാമ്പത്തികമായും നടക്കുന്ന പ്രതിക്രിയയെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ചു കൊണ്ടാണ് പ്രശോഭ് ബാലൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മരണക്കളി’ എന്ന നാടകം അരങ്ങിൽ എത്തിച്ചത്.
നേടാൻ ഉള്ള നെട്ടോട്ടത്തിൽ അല്ലെങ്കിൽ മരണ ക്കളിയിൽ നമ്മുടെ മുന്നിൽ ഒരു യാഥാർത്ഥ്യം ഉണ്ട്.
നേട്ടങ്ങൾ കൊയ്ത് കൂട്ടുമ്പോഴും അത്യാഗ്രഹത്തിൽ നാം ചുരുങ്ങിപ്പോകുന്നു അല്ലെങ്കിൽ ഇല്ലാതാകുന്നു എന്ന് നാടകം പറഞ്ഞു വെക്കുന്നു.
സോമൻ പ്രണമിത, വിനോദ് മുള്ളേരിയ, ലെനിൻ പ്രഭാകർ, സുനിൽ കമ്പിക്കാനം, നവീൻ വെങ്ങര, സുമിത്രൻ കാനായി, പ്രശാന്ത് പെരിയാടാൻ, സന്തോഷ് അടുത്തില, പമ്പാ വാസൻ, ഷാജി വട്ടക്കോൽ, അലി അക്ബർ, സന്തോഷ് നിശാഗന്ധി, അർച്ചന പിള്ള, അശ്വതി, രാസ്ന നാലകത്ത്, ലീല ഫൽഗുണൻ, വിനായകൻ, ഉമ, നിവേദ്യ വിനോദ്, നവമി, പ്രമോദ് മാധവൻ, പ്രശാന്ത് കുമാർ എന്നിവർ കഥാപാത്ര ങ്ങൾക്ക് ജീവൻ നൽകി.
രത്നാകരൻ മടിക്കൈ, അനൂപ് പൂന, കളിൻ്റു പവിത്രൻ, ഷാജി കുഞ്ഞി മംഗലം, വചൻ കൃഷ്ണ എന്നിവരാണ് അണിയറയിൽ. KSC – FB PAGE