ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്

May 9th, 2023

sheikh-khalifa-excellence-award-2023-lulu-hypermarket-ePathram

അബുദാബി : റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് സമ്മാനിച്ചു.

യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാനില്‍ നിന്നും ലുലു ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫ് അലി ഏറ്റു വാങ്ങി.

അബുദാബി എമിറേറ്റ്സ് പാലസില്‍നടന്ന ചടങ്ങില്‍ വിവിധ വകുപ്പു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി, ലുലു ദുബായ് ഡയറക്ടര്‍ ജയിംസ് വര്‍ഗ്ഗീസ്, തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഗുണ മേന്മ, വിശ്വാസ്യത, പൊതു ജനപ്രീതി എന്നിവ മുന്‍ നിര്‍ത്തിയാണ് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ തെരഞ്ഞെടുത്തത്.

യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് എക്‌സലന്‍സ് മോഡല്‍ അനുസരിച്ചുള്ള വ്യവസ്ഥ കളും ഉപാധി കളും പരിഗണിച്ച് നടത്തിയ കര്‍ശ്ശനമായ പരിശോധനകളിലൂടെയാണ് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് നിശ്ചയിക്കുന്നത്.

ഉത്പന്നങ്ങളുടെ ഗുണ നിലവാരം, നേതൃത്വം, വിഭവ ശേഷി, ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ ജൂറി വിലയിരുത്തി.

അബുദാബി ഇസ്ലാമിക് ബാങ്ക്, ഇത്തിഹാദ് റെയില്‍, അല്‍മസഊദ് ഓട്ടോ മൊബൈല്‍സ്, ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ്, അല്‍ വത്ത്ബ നാഷണല്‍ ഇന്‍ഷ്വറന്‍സ് എന്നിവയാണ് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങള്‍.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്

ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി

May 5th, 2023

logo-peruma-payyyoli-ePathram
ദുബായ് : യു. എ. ഇ. സന്ദര്‍ശിച്ച തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സി. ഹനീഫ മാസ്റ്റർക്ക് ദുബായില്‍ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

peruma-payyoli-reception-to-thikkodi-haneef-master-ePathram

ബഷീർ തിക്കോടി, അഡ്വ. മുഹമ്മദ് സാജിദ്, ബിജു പണ്ടാരപ്പറമ്പിൽ, സത്യൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ശാമിൽ, സാജിദ്, റാഷീദ്, പ്രഭാകരൻ, ഫൈസൽ, റമീസ്, പീതാംബരൻ, റയീസ് എന്നിവര്‍ സംസാരിച്ചു. സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. സുനിൽ പാറേമ്മൽ സ്വാഗതവും കരീം വടക്കയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി

ചിരന്തന പുന:സ്സംഘടിപ്പിച്ചു

May 4th, 2023

dubai-chiranthana-samskarika-vedhi-ePathram
ദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. പുന്നക്കൻ മുഹമ്മദലി വീണ്ടും പ്രസിഡണ്ടായി. സലാം പാപ്പിനിശ്ശേരി, ടി. പി. അബ്ബാസ് ഹാജി സി. പി. ജലീൽ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍.

ടി. പി. അശറഫ് (ജനറൽ സിക്രട്ടറി), ഡോ. വി. എ. ലത്തീഫ് ഹാജി, അഖിൽ ദാസ്, ജെന്നി പോൾ (സിക്രട്ടറിമാർ), സാബു തോമസ് (ട്രഷര്‍), ഫിറോസ് തമന്ന (ചിരന്തന പബ്ലിക്കേഷൻ കൺവീനര്‍), ഡോ. മുനീബ് മുഹമ്മദലി (കോഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ. കഴിഞ്ഞ 23 വര്‍ഷമായി ദുബായിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ് ചിരന്തന.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന പുന:സ്സംഘടിപ്പിച്ചു

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

April 27th, 2023

actor-mamukkoya-ePathram
ദുബായ് : വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയ അതുല്യ നടന്‍ മാമുക്കോയ യുടെ നിര്യാണത്തില്‍ യു. എ. ഇ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു.

കോഴിക്കോടിന്‍റെ ഭാഷാ ശൈലിയിലൂടെ, മികച്ച അഭിനയത്തിലൂടെ ലോക മലയാളികളുടെ ഇഷ്ടക്കാരന്‍ ആയി മാറിയ കലാകാരന്‍, കോഴിക്കോട് പട്ടണത്തിലെ കല്ലായി മരമില്ലിൽ സാധാരണ ജീവിതം തുടങ്ങി നാടകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ആബാല വൃദ്ധം ജനങ്ങളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരന്‍ ആയിരുന്നു മാമുക്കോയ.

സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. യു. എ. ഇ. യിൽ നിത്യ സന്ദര്‍ശകനും കൂടിയായിരുന്ന അദ്ദേഹം പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വേർപാടിൽ ‘കോഴിക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വെള്ളിയാഴ്ച

April 26th, 2023

logo-pravasi-koottayma-ePathram
ദുബായ് : കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (യു. എ. ഇ.) പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് കരാമ വൈഡ് റേഞ്ച് റെസ്റ്റോറന്‍റില്‍ ഒത്തു ചേരുന്നു.

യു. എ. ഇ. യിലുള്ള ഗുരുവായൂരപ്പൻ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എല്ലാവരും പങ്കെടുക്കണം എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ശങ്കർ (056 292 2562), രജീഷ് (056 591 2379), സലിം (050 848 0260).

- pma

വായിക്കുക: , ,

Comments Off on ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വെള്ളിയാഴ്ച

Page 7 of 49« First...56789...203040...Last »

« Previous Page« Previous « വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു
Next »Next Page » മാമുക്കോയ വിട വാങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha