ഡ്രൈവിംഗ് ടെസ്റ്റ് ‘മഹ്ബൂബ്’ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാം

January 9th, 2024

logo-whats-app-ePathram

ദുബായ് : ഡിജിറ്റൽ വൽക്കരണത്തിൻ്റെ ഭാഗമായി ദുബായ് എമിറേറ്റിൽ വാട്സ് ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ ‘മഹ്ബൂബ്’ എന്ന പേരിൽ പുതിയ സംവിധാനം ഒരുക്കി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി.

അറബിയിലും ഇംഗ്ലീഷിലും ആർ. ടി. എ. യുടെ ‘മഹ്ബൂബ്’ ചാറ്റ്‌ ബോട്ട് നമ്പർ 058 800 90 90 വഴി പുതിയ സേവനം ലഭ്യമാണ്.

പുതുതായി ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുക, ടെസ്റ്റ് തീയ്യതി പുനഃക്രമീ കരിക്കുക, അനുബന്ധ ഫീസുകൾ, തുടർ നടപടി ക്രമങ്ങൾ, ആർ. ടി. എ. യുടെ അറിയിപ്പുകൾ എന്നിവയും സാധിക്കും. RTA X

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗ് ടെസ്റ്റ് ‘മഹ്ബൂബ്’ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാം

നോൽ കാർഡ് : മിനിമം ടോപ്-അപ്പ് തുക 20 ദിർഹം

January 7th, 2024

dubai-road-transport-nol-card-ePathram
ദുബായ് : പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് പേയ്മെൻറ് സംവിധാനം നോൽ കാർഡ് ടോപ്-അപ്പ് ചെയ്യുവാൻ ചുരുങ്ങിയത് 20 ദിർഹം വീതം ആയിരിക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ).

നിലവിൽ അഞ്ചു ദിർഹമാണ് ഏറ്റവും കുറഞ്ഞ ടോപ്-അപ്പ് നിരക്ക്. പുതിയ നിരക്ക് 2024 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്ര ക്കാരുടെ നോൽ കാർഡിൽ ഏറ്റവും കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം.

ആർ. ടി. എ. യുടെ വെൻഡിംഗ് യന്ത്രങ്ങൾ, സോളാർ ടോപ്-അപ്പ് യന്ത്രങ്ങൾ, നോൽ പേ ആപ്പ് എന്നിവ വഴി കാർഡ് ടോപ്-അപ്പ് ചെയ്യാവുന്നതാണ്. പ്രീപെയ്ഡ് സ്മാർട്ട് കാർഡായ നോൽ കാർഡ് ഉപയോഗിച്ച്‌ എമിറേറ്റിലെ വിവിധ പൊതു ഗതാഗത സംവിധാനങ്ങളിലൂടെ യാത്ര ചെയ്യാനും പൊതു പാർക്കിംഗ് നിരക്കും ചില പൊതു പാർക്കുകളിലെ പ്രവേശന നിരക്കും അടക്കുവാൻ കഴിയും. RTA-X  nolcard

- pma

വായിക്കുക: , , , ,

Comments Off on നോൽ കാർഡ് : മിനിമം ടോപ്-അപ്പ് തുക 20 ദിർഹം

നോൽ കാർഡ് : മിനിമം ടോപ്-അപ്പ് തുക 20 ദിർഹം

January 7th, 2024

dubai-road-transport-nol-card-ePathram
ദുബായ് : പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് പേയ്മെൻറ് സംവിധാനം നോൽ കാർഡ് ടോപ്-അപ്പ് ചെയ്യുവാൻ ചുരുങ്ങിയത് 20 ദിർഹം വീതം ആയിരിക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ).

നിലവിൽ അഞ്ചു ദിർഹമാണ് ഏറ്റവും കുറഞ്ഞ ടോപ്-അപ്പ് നിരക്ക്. പുതിയ നിരക്ക് 2024 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്ര ക്കാരുടെ നോൽ കാർഡിൽ ഏറ്റവും കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം.

ആർ. ടി. എ. യുടെ വെൻഡിംഗ് യന്ത്രങ്ങൾ, സോളാർ ടോപ്-അപ്പ് യന്ത്രങ്ങൾ, നോൽ പേ ആപ്പ് എന്നിവ വഴി കാർഡ് ടോപ്-അപ്പ് ചെയ്യാവുന്നതാണ്. പ്രീപെയ്ഡ് സ്മാർട്ട് കാർഡായ നോൽ കാർഡ് ഉപയോഗിച്ച്‌ എമിറേറ്റിലെ വിവിധ പൊതു ഗതാഗത സംവിധാനങ്ങളിലൂടെ യാത്ര ചെയ്യാനും പൊതു പാർക്കിംഗ് നിരക്കും ചില പൊതു പാർക്കുകളിലെ പ്രവേശന നിരക്കും അടക്കുവാൻ കഴിയും. rta  nol card

- pma

വായിക്കുക: , , , ,

Comments Off on നോൽ കാർഡ് : മിനിമം ടോപ്-അപ്പ് തുക 20 ദിർഹം

ദുബായില്‍ പാർക്കിംഗ് മേഖലയുടെ ഉത്തരവാദിത്വം ‘പാർക്കിൻ’ എന്ന സ്ഥാപനത്തിന്

January 6th, 2024

vehicle-parking-in-dubai-roads-with-parkin-ePathram
ദുബായ് : പാർക്കിൻ എന്ന പേരിൽ പുതിയ കമ്പനി ആരംഭിക്കുന്നു. ദുബായിലെ വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ചുള്ള നിയന്ത്രണമാണ് പുതിയ സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വം. വ്യക്തികൾക്ക് പെർമിറ്റുകൾ നൽകുക, പാർക്കിംഗ് സ്ഥലങ്ങൾ രൂപകൽപന ചെയ്യുക, പാർക്കിംഗ് സ്ഥാപിക്കൽ, നിയന്ത്രിക്കൽ, പെർമിറ്റ് നൽകൽ എന്നിവയും ‘പാർക്കിൻ’ മേൽനോട്ടം വഹിക്കും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പാർക്കിൻ പി‌. ജെ‌. എസ്‌. സി. യും തമ്മിൽ ഫ്രാഞ്ചൈസി കരാറിലൂടെ ചുമതലകൾ കൈമാറും.

- pma

വായിക്കുക: , , , , ,

Comments Off on ദുബായില്‍ പാർക്കിംഗ് മേഖലയുടെ ഉത്തരവാദിത്വം ‘പാർക്കിൻ’ എന്ന സ്ഥാപനത്തിന്

ഭരത് മുരളി നാടകോത്സവം ‘മരണ ക്കളി’ അരങ്ങേറി

January 3rd, 2024

kanal-theatre-drama-marana-kkali-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവത്തിലെ മൂന്നാം ദിനം കനൽ തീയ്യേറ്റർ ദുബായ് അവതരിപ്പിച്ച ‘മരണക്കളി’ ശ്രദ്ധേയമായി. ലോകത്ത് മനുഷ്വത്വ പരമായും സാമ്പത്തികമായും നടക്കുന്ന പ്രതിക്രിയയെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ചു കൊണ്ടാണ് പ്രശോഭ് ബാലൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മരണക്കളി’ എന്ന നാടകം അരങ്ങിൽ എത്തിച്ചത്.

നേടാൻ ഉള്ള നെട്ടോട്ടത്തിൽ അല്ലെങ്കിൽ മരണ ക്കളിയിൽ നമ്മുടെ മുന്നിൽ ഒരു യാഥാർത്ഥ്യം ഉണ്ട്.
നേട്ടങ്ങൾ കൊയ്ത് കൂട്ടുമ്പോഴും അത്യാഗ്രഹത്തിൽ നാം ചുരുങ്ങിപ്പോകുന്നു അല്ലെങ്കിൽ ഇല്ലാതാകുന്നു എന്ന് നാടകം പറഞ്ഞു വെക്കുന്നു.

സോമൻ പ്രണമിത, വിനോദ് മുള്ളേരിയ, ലെനിൻ പ്രഭാകർ, സുനിൽ കമ്പിക്കാനം, നവീൻ വെങ്ങര, സുമിത്രൻ കാനായി, പ്രശാന്ത് പെരിയാടാൻ, സന്തോഷ് അടുത്തില, പമ്പാ വാസൻ, ഷാജി വട്ടക്കോൽ, അലി അക്ബർ, സന്തോഷ് നിശാഗന്ധി, അർച്ചന പിള്ള, അശ്വതി, രാസ്ന നാലകത്ത്, ലീല ഫൽഗുണൻ, വിനായകൻ, ഉമ, നിവേദ്യ വിനോദ്, നവമി, പ്രമോദ് മാധവൻ, പ്രശാന്ത് കുമാർ എന്നിവർ കഥാപാത്ര ങ്ങൾക്ക് ജീവൻ നൽകി.

രത്നാകരൻ മടിക്കൈ, അനൂപ് പൂന, കളിൻ്റു പവിത്രൻ, ഷാജി കുഞ്ഞി മംഗലം, വചൻ കൃഷ്ണ എന്നിവരാണ് അണിയറയിൽ. KSC FB PAGE

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോത്സവം ‘മരണ ക്കളി’ അരങ്ങേറി

Page 8 of 51« First...678910...203040...Last »

« Previous Page« Previous « ആലപ്പുഴ ജില്ലാ കെ. എം. സി. സി. രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
Next »Next Page » 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha