ദുബായ് : രണ്ടാമത് ഓർമ ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥ വിഭാഗത്തിൽ ഹുസ്‌ന റാഫി രചിച്ച ‘ഇന്തോള ചരിതം’ ഒന്നാം സ്ഥാനവും വെള്ളിയോടൻ രചിച്ച ‘പിര’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
യാത്രാ വിവരണം വിഭാഗത്തിൽ സുധീഷ് കുമാറിന്റെ ഫൈലച്ച എന്ന കുവൈത്ത് നഗരം ഒന്നാം സ്ഥാനം നേടി. എം. ഒ. രഘു നാഥിന്റെ അഗ്നി ഭൂമിയിലൂടെ ഒരു യാത്രയാണ് രണ്ടാം സ്ഥാനം നേടിയത്. ശനി ഞായർ ദിവസങ്ങളിൽ ദുബായ് ഫോക്ലോർ അക്കാദമിയിൽ ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ ഓർമ ബോസ് കുഞ്ചേരി പുരസ്കാരങ്ങൾ സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, ബഹുമതി, സംഘടന, സാഹിത്യം