ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. യുടെ രണ്ടാമത് മാമുക്കോയ പുരസ്കാര ദാന ചടങ്ങ് ‘നമ്മുടെ സ്വന്തം മാമുക്കോയ’ പരിപാടിയോട് അനുബന്ധിച്ച് കുടുംബിനികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു.
ദുബായ് ഫ്ലോക്ക് ലോർ സൊസൈറ്റി ഹാളിൽ 2025 മെയ് 31 നു വൈകുന്നേരം 4 മണിക്ക് ഒരുക്കുന്ന പായസ മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് 050 858 4768, 055 123 4257, 056 914 5861. എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malabar-pravasi, ആഘോഷം, പ്രവാസി, സംഘടന, സ്ത്രീ