
ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2’ അനുസ്മരണ പരിപാടി യുടെയും പുരസ്കാര സമർപ്പണത്തിന്റെയും ബ്രോഷർ മാധ്യമ പ്രവർത്തകനായ എം. സി. എ. നാസർ മലബാർ പ്രവാസി രക്ഷാധികാരി ജമീൽ ലത്തീഫ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
മോഹൻ വെങ്കിട്ട്, ഹാരീസ് കോസ് മോസ്, മൊയ്തു കുറ്റ്യാടി, നൗഷാദ്, അഷറഫ്, ഷൈജ, എന്നിവർ പങ്കെടുത്തു. മലബാർ പ്രവാസി (യു.എ.ഇ.) പ്രസിഡണ്ട് അഡ്വ. അസീസ് തോലേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
മെയ് 31 ന് ഒരുക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2’ എന്ന പ്രോഗ്രാമിൽ വെച്ച് രണ്ടാമത് മാമുക്കോയ പുരസ്കാരങ്ങൾ സമ്മാനിക്കും.
- Remembering Actor Mamukkoya : തുടരും…
- നമ്മുടെ സ്വന്തം മാമുക്കോയ
- എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
- മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു
- മാമുക്കോയ സ്മാരക പുരസ്കാരം വിനോദ് കോവൂരിന്
- നമ്മുടെ സ്വന്തം മാമുക്കോയ : ചിത്ര രചനയും പായസ മത്സരവും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malabar-pravasi, remembering, പ്രവാസി, ബഹുമതി, സിനിമ





























