അബുദാബി : പത്തനം തിട്ട ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ യുണീക് -23 എന്ന പേരിൽ പ്രവർത്തക കുടുംബ സംഗമം സംഘടിപ്പിച്ചു. സംഘബോധം, സർഗ്ഗാത്മകത, നേതൃപാടവം അതോടൊപ്പം കുറച്ചു നല്ല ചിന്തകളും എന്ന പ്രമേയത്തിൽ ആയിരുന്നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ യുണീക് -23 എന്ന പരിപാടി സംഘടിപ്പിച്ചത്.
കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ ആദ്ധ്യക്ഷത വഹിച്ചു. മജീദ് അണ്ണാൻതൊടി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ. എം. സി. സി. സെക്രട്ടറി മാരായ ഹംസാ ഹാജി പാറയിൽ, ഷാനവാസ് പുളിക്കൽ, മറ്റു നേതാക്കള്‍ തൗഫീഖ് കൊച്ചു പറമ്പിൽ, റോഷനാ ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. ഹാഷിം മേപ്പുറത്ത് സ്വാഗതവും മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.
യുണീക് -23 യുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളും നടന്നു. മഷൂദ് നീർച്ചാൽ, ബഷീർ റാവുത്തർ, അൻസാദ്, അനീഷ് ഹനീഫ, അൽത്താഫ് മുഹമ്മദ്, നദീർ കാസിം, അൻസിൽ ടി. എ., റിയാസ് ഇസ്മായിൽ, റിയാസ് ഹനീഫ, അബ്ദുൽ അസീസ്, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, കെ.എം.സി.സി., പ്രവാസി, സംഘടന, സ്ത്രീ