ദുബായ് : മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളില്‍ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി കരിയർ ഗൈഡൻസ് മീറ്റ് സംഘടിപ്പിക്കുവാൻ ദുബായ് കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
2023 ജൂൺ 3 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ദുബായ് കെ. എം. സി. സി. അബുഹയിൽ ആസ്ഥാനത്തെ പി. എ. ഇബ്രാഹിം ഹാജി സ്മാരക ഹാളില്‍ വെച്ച് യുണിക് വേൾഡ് എന്ന സ്ഥാപന ത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടി പ്പിക്കുന്നത്.
കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജമാൽ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ, ജില്ലാ ഭാര വാഹി കളായ ഗഫൂർ പട്ടിക്കര, ബഷീർ സൈയ്ത്, മുസ്തഫ വടുതല തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളി മംഗലം സ്വാഗതവും ട്രഷറർ സമദ് ചാമക്കാല നന്ദിയും പറഞ്ഞു.
കരിയർ ഗൈഡൻസ് മീറ്റിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 050 454 3895.