
ദുബായ് : യു. എ. ഇയിലെ പ്രവാസികളായ മലയാളി വനിതകള്‍ക്കായി കാഫ് (കൾച്ചറൽ ആർട്ട് & ലിറ്റററി ഫോറം) ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്നതാണ് വിഷയം.
അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനങ്ങള്‍ 2024 സെപ്റ്റംബര്‍ 10 ന് മുമ്പായി calfnilapadu @ gmail. com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളില്‍ മൂന്ന് പേര്‍ക്ക് ഉപഹാരങ്ങൾ നൽകും.
‘എന്‍റെ പ്രവാസം, എന്‍റെ ജീവിതം’ എന്ന പേരിൽ സെപ്റ്റംബര്‍ 29 ന് ദുബായ് കെ. എം. സി. സി. യില്‍ ഒരുക്കുന്ന പരിപാടിയില്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും.
വിവരങ്ങള്‍ക്ക്: 050 776 2201.




ദുബായ് : ചിന്മയ മിഷൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ദുബായ് ആക്കാഫ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി രമേഷ് നായർ ക്ലബ്ബിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി വിനോദ് രാമകൃഷ്ണനെ തെരഞ്ഞെടുത്തു.





















