തിരുനബിയുടെ കുടുംബം : ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 മത്സരം സംഘടിപ്പിച്ചു

November 29th, 2022

masjid-u-nabawi-green-dome-madeena-ePathram
ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. നാഷണല്‍ തല ക്വിസ് മത്സരം സൂം ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ നടന്നു.

‘തിരുനബിയുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനി കള്‍ക്ക് പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 53 പ്രതിഭകള്‍ മാറ്റുരച്ചു.

master-mind-22-icf-dubai-meelad-campaign-zoom-meet-ePathram

ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 സൂം മീറ്റ് മത്സരാര്‍ത്ഥികള്‍

സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മുഹമ്മദ് ഷയാന്‍ (മുസ്സഫ), അബ്ദുല്ല മൊയ്തീന്‍ (അജ്മാന്‍), സീനിയര്‍ ഗേള്‍സ് – നഫീസ ഖാസിം (മുസ്സഫ), ഖദീജ ഹസ്‌വ (അല്‍ ഐന്‍), ജുനിയര്‍ ബോയ്‌സ് – മുഹമ്മദ് ഹാഷിര്‍ ബിന്‍ അസീഫ് (അബുദാബി), മുഹമ്മദ് ഇബ്രാഹിം (ഫുജൈറ), ജുനിയര്‍ ഗേള്‍സ് – ഫാത്തിമ ഷാസാന മെഹ്‌റിന്‍ (അജ്മാന്‍), ഐഷാ ഫഹ്‌മ (മുസ്സഫ) എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഡിസംബര്‍ 2 ന് നടക്കുന്ന ഐ. സി. എഫ്. ഇന്‍ര്‍ നാഷണല്‍ മാസ്റ്റര്‍ മൈന്‍ഡ് മത്സരത്തില്‍ പങ്കെുടുക്കുവാന്‍ ഇവര്‍ അര്‍ഹത നേടി.

ഐ. സി. എഫ്. എജുക്കേഷന്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി വിജയികളെ പ്രഖ്യാപിച്ചു. വിവിധ മത്സര ങ്ങള്‍ക്ക് മുഹമ്മദ് സഖാഫി ചേലക്കര, ഉനൈസ് സഖാഫി അബുദാബി, നാസര്‍ കൊടിയത്തൂര്‍, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സാബിത് വാടിയില്‍, സക്കരിയ്യ മേലാറ്റൂര്‍ കൂടാതെ യു. എ. ഇ. ഹാദിയ അംഗങ്ങളും നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , , ,

Comments Off on തിരുനബിയുടെ കുടുംബം : ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 മത്സരം സംഘടിപ്പിച്ചു

ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

November 23rd, 2022

vadakara-nri-forum-20-th-year-celebration-awareness-seminar-ePathram
ദുബായ് : വടകര എൻ. ആർ. ഐ. ഫോറം ഇരുപതാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ‘ലഹരിയും സമൂഹവും’ എന്ന വിഷയ ത്തിൽ ബോധ വത്കരണ സെമിനാർ സംഘടിപ്പിച്ചു. യു. എ. ഇ. യിലെ പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. ഷാജു ജോർജ്ജ് ക്ലാസ്സ് എടുത്തു.

അപരിചിതരുമായുള്ള സമ്പർക്കമാണ് യുവ തല മുറയെ മയക്കു മരുന്നിന്‍റെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് എന്നും അതിന്‍റെ വാഹകരും അടിമകളും ആക്കി ത്തീർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധാലുക്കള്‍ ആകേണ്ടതുണ്ട് എന്നും ഡോ. ഷാജു കൂട്ടിച്ചേർത്തു.

‘നിയമവും നിങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. സാജിദ് അബൂബക്കർ ക്ലാസ്സെടുത്തു. സമൂഹത്തിൽ നിയമ അവബോധം ഉണ്ടാക്കണം എന്നും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിരപരാധികള്‍ ആയവരെ പോലും വലിയ കുരുക്കുകളിൽ എത്തിക്കുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

(രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അവ ബോധം പൊതുജനങ്ങളില്‍ വർദ്ധിപ്പിക്കുവാന്‍ യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി നടത്തി വരുന്ന സാമൂഹിക മാധ്യമ ങ്ങളിലെ അപ്ഡേഷനുകള്‍ പിന്തുടരുക).

വടകര എൻ. ആർ. ഐ. ഫോറം ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. പി. മുഹമ്മദ് സെമിനാർ ഉത്ഘാടനം ചെയ്തു. അഡ്വ. ഷാജി ബി. വടകര, ഫാജിസ്, ഇഖ്ബാൽ ചെക്യാട്, മുഹമ്മദ് ഏറാമല, ബഷീർ മേപ്പയൂർ എന്നിവർ സംസാരിച്ചു.

മൊയ്തു കുറ്റ്യാടി, സുഷി കുമാർ, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയി ലാണ്ടി, രമൽ, സി. എച്ച്. മനോജ് , ശംസുദ്ദീൻ കാർത്തിക പ്പള്ളി, മൊയ്തു പേരാമ്പ്ര, സലാം ചിത്ര ശാല, നൗഫൽ കടിയങ്ങാട്, ഫിറോസ് പയ്യോളി, അഹ്മദ് ചെനായി, അബ്ദുല്ല, റിയാസ് കടത്തനാട്, റഷീദ് ചൊക്ലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി കെ. വി. മനോജ് സ്വാഗതവും, ജിജു നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

വടകര എൻ. ആർ. ഐ. ഫോറം ഇരുപതിന്‍റെ നിറവിൽ

November 23rd, 2022

vatakara-nri-forum-logo-ePathram
ദുബായ് : യു. എ. ഇ. യുടെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന പ്രവാസി കൂട്ടായ്മ വടകര എൻ. ആർ. ഐ. ഫോറം ഇരുപതാം വാർഷ ത്തിന്‍റെ നിറവിൽ. യു. എ. ഇ. യിലെ ആദ്യ കാല പ്രവാസികളായ വടകര പാർല മെന്‍റ് നിയോജക മണ്ഡല ത്തിലെ ഏതാനും പേര്‍ ചേർന്ന് 2002 നവംബർ ഒന്നിന് കേരള പിറവി ദിനത്തില്‍ ആയിരുന്നു ദുബായില്‍ വെച്ച് വടകര എൻ. ആർ. ഐ. ഫോറം യു. എ. ഇ.  എന്ന പേരിൽ ഈ പ്രവാസി കൂട്ടായ്മക്ക് രൂപം നൽകിയത്.

സ്ഥാപക നേതാക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒട്ടേറെ പേര് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങു കയും ചെയ്തു. സ്ഥാപക നേതാക്കളിൽ വിരലില്‍ എണ്ണാവുന്നവർ മാത്രമേ ഇന്ന് പ്രവാസ ജീവിതം നയിക്കുന്നുള്ളൂ എങ്കിലും നാട്ടിലും ഗള്‍ഫിലുമായി ഒട്ടേറെ ജീവ കാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാൽ ഇന്നും പതിന്മടങ്ങോടെ ഈ കൂട്ടായ്മ, പുതു തലമുറയുടെ ശക്തമായ ഇടപെടലു കളാല്‍ കർമ്മ രംഗത്ത് സജീവമാണ് ഇന്നും.

kk-rama-vatakara-mla-inaugurate-nri-forum-ePathram

ഇരുപതാം വാർഷിക ദിനാചാരണത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങുകള്‍ വടകര നിയോജക മണ്ഡലം എം. എൽ. എ. കെ. കെ. രമ കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്തു.

പ്രവാസ ലോകത്തു ഒരു പ്രാദേശിക കൂട്ടായ്മ ഇരുപതു വര്‍ഷം സേവന സന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണ് എന്നും നോക്കെത്താ ദൂരത്തു നിന്നും നാടിന്‍റെ നന്മ ക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തന ങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നും കെ. കെ. രമ എം. എൽ. എ. പറഞ്ഞു.

അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാജി ബി.വടകര, അഡ്വ. സാജിദ് അബൂബക്കർ, കെ. പി. മുഹമ്മദ്, ഫാജിസ്, ഇഖ്ബാൽ ചെക്യാട്, മുഹമ്മദ് ഏറാമല, ബഷീർ മേപ്പയൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. വി. മനോജ് സ്വാഗതവും കൺവീനർ ജിജു കാർത്തിക പ്പള്ളി നന്ദിയും പറഞ്ഞു.

മൊയ്തു കുറ്റ്യാടി, സുഷി കുമാർ, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയിലാണ്ടി, സി. എച്ച്. മനോജ്, രമൽ, ശംസുദ്ദീൻ കാർത്തികപ്പള്ളി, മൊയ്‌തു പേരാമ്പ്ര, സലാം ചിത്ര ശാല, നൗഫൽ കടിയങ്ങാട്, ഫിറോസ് പയ്യോളി, അഹ്മദ് ചെനായി, അബ്ദുല്ല, റിയാസ് കടത്തനാട് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on വടകര എൻ. ആർ. ഐ. ഫോറം ഇരുപതിന്‍റെ നിറവിൽ

ബി. വി. സീതി തങ്ങൾ സ്മാരക ഫുട് ബോൾ : പാവറട്ടി പഞ്ചായത്ത് ജേതാക്കൾ

November 22nd, 2022

sevens-foot-ball-in-dubai-epathram
ദുബായ് : മുസ്‌ലിം ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ഗുരുവായൂര്‍ എം. എൽ. എ. യും ആയിരുന്ന അന്തരിച്ച ബി. വി. സീതി തങ്ങളുടെ സ്മരണാര്‍ത്ഥം ദുബായ് കെ. എം. സി. സി. മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റില്‍ പാവറട്ടി പഞ്ചായത്ത് ജേതാക്കളായി.

ചൂണ്ടൽ, തൈക്കാട്, വെങ്കിടങ്ങ് പഞ്ചായത്തുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. അബ്ഷീര്‍ (ബെസ്റ്റ് ഗോള്‍ കീപ്പര്‍), ഷുഹൈബ് (ടോപ്പ് സ്‌കോറര്‍), മര്‍വാന്‍ (ബെസ്റ്റ് പ്ലെയര്‍) എന്നിവര്‍ വ്യക്തി ഗത സമ്മാനങ്ങള്‍ കരസ്ഥമാക്കി.

kmcc-b-v-seethi-thangal-memorial-foot-ball-tournament-ePathram

സംസ്ഥാന സെക്രട്ടറി പി. എ. ഫാറൂഖ് പട്ടിക്കര, ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, യു. എ. ഇ. കെ. എം. സി. സി. ജില്ലാ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, വൈസ് പ്രസിഡണ്ട് ആർ. വി. എം. മുസ്തഫ, സെക്രട്ടറിമാരായ ബഷീർ നാട്ടിക, മുസ്തഫ വടുതല എന്നിവർ വിജയികള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍. എ. താജുദ്ദീന്‍ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷക്കീര്‍ കുന്നിക്കല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാജഹാന്‍ വലിയകത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജംഷീര്‍ പാടൂര്‍, സെക്രട്ടറി റഷീദ് പുതുമനശ്ശേരി, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

* B. V. Seethi Thangal

- pma

വായിക്കുക: , , , , ,

Comments Off on ബി. വി. സീതി തങ്ങൾ സ്മാരക ഫുട് ബോൾ : പാവറട്ടി പഞ്ചായത്ത് ജേതാക്കൾ

​പ​താ​ക ​ദി​നം ന​വം​ബ​ർ മൂ​ന്നി​ന്

October 30th, 2022

uae-flag-epathram
ദുബായ് : യു. എ. ഇ. യില്‍ നവംബർ മൂന്നിന് പതാക ദിനം ആചരിക്കുവാന്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആഹ്വാനം ചെയ്തു. മൂന്നാം തീയ്യതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം എന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ദേശീയ പതാക രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകം ആണെന്നും എക്കാലവും അത് നേട്ടങ്ങളുടെയും വിശ്വസ്തതയുടേയും പൂർത്തീ കരണത്തിന്‍റെ പ്രതീകമായി ആകാശത്ത് ഉയർന്നു പറക്കും എന്നും ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 ൽ അധികാരം ഏറ്റതിന്‍റെ ആഘോഷമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം വിഭാവനം ചെയ്ത പതാക ദിനം പരിപാടി 2013 ല്‍ ആയിരുന്നു ആദ്യമായി നടന്നത്.

- pma

വായിക്കുക: , , ,

Comments Off on ​പ​താ​ക ​ദി​നം ന​വം​ബ​ർ മൂ​ന്നി​ന്

Page 13 of 51« First...1112131415...203040...Last »

« Previous Page« Previous « അൽ മഹബ്ബ മീലാദ് ഫെസ്റ്റ് ബാഹിയയിൽ
Next »Next Page » പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha